വാക്‌സിൻ സ്വീകരിക്കാത്ത സ്കൂൾ അധ്യാപകർ പ്രത്യേക മെഡിക്കൽ ബോർഡിനു മുന്നിൽ ഹാജരാകേണ്ടിവരും. ഇക്കാര്യത്തിൽ ഇന്ന് സർക്കാർ തീരുമാനമെടുത്തേക്കും. കൊവിഡ് അവലോക യോഗത്തിന്റെ നിർദേശം, ആരോഗ്യവകുപ്പിന്റെ അഭിപ്രായം എന്നിവ പരിഗണിച്ചാവും വിദ്യാഭ്യാസ വകുപ്പ് തുടർ നടപടികളെടുക്കുക.

അതേസമയം ആരോഗ്യപ്രശ്‌നം ഉന്നയിച്ച് വിസമ്മതം അറിയിച്ചവർക്ക് പ്രത്യേക പരിശോധന നടത്താനാണ് നീക്കം. ഇതിനായി പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ സർക്കാരിനോട് ശുപാർശ ചെയ്തു.

സംസ്ഥാനത്തെ ഒന്നേമുക്കാൽ ലക്ഷം അധ്യാപകഅനധ്യാപക ജീവനക്കാരിൽ അയ്യായിരത്തോളം പേർ ഇനിയും വാകിസനെടുത്തിട്ടില്ലെന്ന് കഴിഞ്ഞ ദിവസം മന്ത്രി വി.ശിവൻകുട്ടി വെളിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ തുടർനടപടികൾ