ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് റി​സ​ർ​വ് ബാ​ങ്കി​ന്‍റെ “സെ​ൻ​ട്ര​ൽ ബാ​ങ്ക് ഡി​ജി​റ്റ​ൽ ക​റ​ൻ​സി’ (സി​ബി​ഡി​സി) പ്രാ​ബ​ല്യ​ത്തി​ല്‍ കൊ​ണ്ടു​വ​രു​ന്ന​ത് പ​രി​ഗ​ണ​ന​യി​ലെ​ന്ന് കേ​ന്ദ്ര ധ​ന​മ​ന്ത്രാ​ല​യം. കോ​ണ്‍​ഗ്ര​സ് നേ​താ​വും ലോ​ക​സ​ഭാം​ഗ​വു​മാ​യ അ​ഡ്വ​ക്കേ​റ്റ് അ​ടൂ​ര്‍ പ്ര​കാ​ശ് എം​പി​യു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്കു​ള്ള മ​റു​പ​ടി​യി​ലാ​ണ് കേ​ന്ദ്ര ധ​ന​വ​കു​പ്പ് സ​ഹ​മ​ന്ത്രി പ​ങ്ക​ജ് ചൗ​ധ​രി ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

ഡി​ജി​റ്റ​ല്‍ ക​റ​ന്‍​സി​ക​ള്‍ പ്രാ​ബ​ല്യ​ത്തി​ല്‍ വ​രു​ന്ന​തോ​ടെ ആ​ളു​ക​ള്‍ ക​റ​ന്‍​സി നോ​ട്ടു​ക​ളെ ആ​ശ്ര​യി​ക്കു​ന്ന​ത് കു​റ​യും. ഒ​പ്പം പ​ണ​മി​ട​പാ​ടു​ക​ളു​ടെ വി​നി​മ​യ ചെ​ല​വ് കു​റ​യു​ക​യും പ​ണ​മി​ട​പാ​ടു​ക​ള്‍ കൂ​ടു​ത​ല്‍ ക​രു​ത്തു​റ്റ​താ​കു​ക​യും ചെ​യ്യു​മെ​ന്ന് പ​ങ്ക​ജ് ചൗ​ധ​രി മ​റു​പ​ടി ന​ല്‍​കി.

നി​ല​വി​ലു​ള്ള ക​റ​ൻ​സി​യു​ടെ ഡി​ജി​റ്റ​ൽ രൂ​പ​മാ​യ സി​ബി​ഡി​സി​യെ ബാ​ങ്ക് നോ​ട്ടു​ക​ളാ​യി പ​രി​ഗ​ണി​ക്കാ​ന്‍ റി​സ​ര്‍​വ് ബാ​ങ്ക് ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​റി​ല്‍ അ​പേ​ക്ഷ സ​മ​ര്‍​പ്പി​ച്ചി​രു​ന്നു. വെ​ര്‍​ച്ച്വ​ല്‍ ക​റ​ന്‍​സി​ക​ള്‍ ഇ​റ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ റി​സ​ര്‍​വ് ബാ​ങ്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ആ​രം​ഭി​ച്ച​താ​യി റി​സ​ര്‍​വ് ബാ​ങ്ക് ഗ​വ​ര്‍​ണ​ര്‍ ശ​ക്തി കാ​ന്ത ദാ​സ് പ​റ​ഞ്ഞി​രു​ന്നു.

ഡി​ജി​റ്റ​ൽ ക​റ​ൻ​സി​യു​ടെ ആ​ദ്യ ഘ​ട്ട ടെ​സ്റ്റിം​ഗ് പ്രോ​ഗ്രാം ഡി​സം​ബ​റി​ല്‍ ആ​രം​ഭി​ക്കും. ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ബാ​ങ്ക് നോ​ട്ടു​ക​ളു​ടെ നി​ര്‍​വ​ച​ന​ത്തി​ല്‍ ഡി​ജി​റ്റ​ല്‍ ക​റ​ന്‍​സി​ക​ളെ​യും ഉ​ള്‍​പെ​ടു​ത്ത​ണ​മെ​ന്ന ആ​വ​ശ്യം റി​സ​ര്‍​വ് ബാ​ങ്ക് മു​ന്നോ​ട്ടു വ​യ്ക്കു​ന്ന​ത്.

സ്വ​കാ​ര്യ ക്രി​പ്‌​റ്റോ ക​റ​ന്‍​സി ഇ​ട​പാ​ടു​ക​ള്‍ നി​യ​ന്ത്രി​ക്കു​ന്ന​തി​നാ​യി റി​സ​ര്‍​വ് ബാ​ങ്കി​ന്‍റെ​യും ധ​ന​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ​യും സെ​ക്യൂ​രി​റ്റി ആ​ന്‍​ഡ് എ​ക്‌​സ്‌​ചേ​ഞ്ച​സ് ബോ​ര്‍​ഡി​ന്‍റെ​യും ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഈ ​മാ​സം ആ​ദ്യം ഉ​ന്ന​ത​ത​ല യോ​ഗം ചേ​ര്‍​ന്നി​രു​ന്നു.