ടോ​ക്കി​യോ: പു​തി​യ കോ​വി​ഡ് വ​ക​ഭേ​ദം ഒ​മി​ക്രോ​ൺ ഭീ​തി​യി​ൽ ജ​പ്പാ​നും അ​തി​ർ​ത്തി​ക​ൾ അ​ട​യ്ക്കു​ന്നു. ചൊ​വ്വാ​ഴ്ച അ​ർ​ധ​രാ​ത്രി മു​ത​ൽ വി​ദേ​ശ സ​ന്ദ​ർ​ശ​ക​ർ​ക്ക് ജ​പ്പാ​നി​ലേ​ക്ക് എ​ത്തു​ന്ന​തി​ന് വി​ല​ക്കേ​ർ​പ്പെ​ടു​ത്തും. ഒ​രു മാ​സ​ത്തേ​ക്കാ​ണ് നി​യ​ന്ത്ര​ണ​ങ്ങ​ൾ.

പു​തി​യ നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ജ​പ്പാ​നി​ൽ റെ​സി​ഡ​ൻ​സി​യു​ള്ള വി​ദേ​ശി​ക​ളോ അ​ല്ലെ​ങ്കി​ൽ ഒ​ന്നി​ല​ധി​കം എ​ൻ​ട്രി വി​സ​ക​ളു​ള്ള വി​ദേ​ശി​ക​ളോ ഉ​ൾ​പ്പെ​ടി​ല്ല.

ആ​ഫ്രി​ക്ക​ൻ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന് എ​ത്തു​ന്ന ജ​പ്പാ​ൻ പൗ​ര​ന്മാ​ർ​ക്ക് ക​ർ​ശ ക്വാ​റ​ന്‍റൈ​ൻ നി​ർ​ദേ​ശ​വും പു​റ​പ്പെ​ടു​വി​ച്ചു. ആ​ഫ്രി​ക്ക​യി​ൽ​നി​ന്ന് എ​ത്തു​ന്ന​വ​ർ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ത്തി​ൽ 10 ദി​വ​സം ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യേ​ണ്ടി വ​രു​മെ​ന്നാ​ണ് നി​ർ​ദേ​ശം.