ജ​നീ​വ: കോ​വി​ഡി​ന്‍റെ പു​തി​യ വ​ക​ഭേ​ദ​മാ​യ ഒ​മി​ക്രോ​ണി​ൽ ലോ​ക​രാ​ജ്യ​ങ്ങ​ൾ​ക്ക് മു​ന്ന​റി​യി​പ്പു​മാ​യി ലോ​കാ​രോ​ഗ്യ സം​ഘ​ട​ന. ഒ​മി​ക്രോ​ൺ ആ​ഗോ​ള​ത​ല​ത്തി​ൽ ഉ​യ​ർ​ന്ന അ​പ​ക​ട സാ​ധ്യ​ത​യു​ള്ള​താ​ണെ​ന്നാ​ണ് ഡ​ബ്ല്യു​എ​ച്ച്ഒ​യു​ടെ മു​ന്ന​റി​യി​പ്പ്.

ഒ​മി​ക്രോ​ൺ പ​ട​ർ​ന്നു പി​ടി​ച്ചാ​ൽ അ​തി​ന്‍റെ പ്ര​ത്യാ​ഘാ​തം അ​തീ​വ​ഗു​രു​ത​ര​മാ​യി​രി​ക്കു​മെ​ന്നും മു​ന്ന​റി​യി​പ്പി​ൽ പ​റ​യു​ന്നു. എ​ന്നാ​ൽ ഒ​മി​ക്രോ​ൺ വ​ക​ഭേ​ദം ബാ​ധി​ച്ച് ഇ​തു​വ​രെ ആ​രും മ​രി​ച്ചി​ട്ടി​ല്ലെ​ന്നും ഡ​ബ്ല്യു​എ​ച്ച്ഒ പു​റ​ത്തി​റ​ക്കി​യ കു​റു​പ്പി​ൽ പ​റ​യു​ന്നു.

അ​തേ​സ​മ​യം, ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ ക​ണ്ടെ​ത്തി​യ പു​തി​യ കോ​വി​ഡ് വൈ​റ​സ് വ​ക​ഭേ​ദ​ത്തെ പി​ടി​ച്ചു​കെ​ട്ടാ​നു​ള്ള ശ്ര​മ​ത്തി​ലാണ് ലോ​ക​രാ​ജ്യ​ങ്ങ​ൾ. ആ​ഗോ​ള​ത​ല​ത്തി​ലു​ള്ള ലോ​ക്ഡൗ​ണി​ലേ​ക്കു കാ​ര്യ​ങ്ങ​ൾ നീ​ങ്ങു​മോ​യെ​ന്ന ആ​ശ​ങ്ക​യും ഉ​യ​രു​ക​യാ​ണ്.

27 രാ​ജ്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്ന യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ, അ​മേ​രി​ക്ക, ബ്രി​ട്ട​ൻ, ഓ​സ്ട്രേ​ലി​യ, ജ​പ്പാ​ൻ, കാ​ന​ഡ, ഇ​റാ​ൻ, ബ്ര​സീ​ൽ, താ​യ്‌​ല​ൻ​ഡ് തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ൾ ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ​നി​ന്നു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ നി​രോ​ധി​ക്കു​ക​യോ, അ​വി​ടെ യാ​ത്ര ചെ​യ്തി​ട്ടു​ള്ള​വ​ർ​ക്കു നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തു​ക​യോ ചെ​യ്തു​ക​ഴി​ഞ്ഞു.