പാർട്ടിയിൽ നിന്ന് പുറത്തക്കിയതിൽ പ്രതികരണവുമായി മമ്പറം ദിവാകരൻ. ഇന്ദിരാഗാന്ധിയെ അംഗീകരിക്കാത്തവർ പാർട്ടി പിടിച്ചെടുക്കുകയാണ്. കെ സുധാകരൻ പക്വത കാണിക്കണമെന്നായിരുന്നു അദ്ദേഹം അല്ലാതെ തനിക്കെതിരെ ആരും ശബ്ദമുണ്ടാക്കില്ലെന്നും മമ്പറം ദിവാകരൻ പറഞ്ഞു.

പാർട്ടിക്ക് പുറത്താണെങ്കിലും ഡിസംബർ 5 ന് നടക്കുന്ന ഇന്ദിരാഗാന്ധി ആശുപത്രി തെരഞ്ഞെടുപ്പിൽ വിജയിച്ച് കയറാം എന്ന ആത്മവിശ്വാസത്തിലാണ് മമ്പറം. പാര്‍ട്ടി അച്ചടക്കം ലംഘിച്ചതിന് ഇന്നലെയാണ് മമ്പറം ദിവാകരനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയത്.