നമ്മുടെ അടുക്കളയിലെ നിത്യോപയോഗ സാധങ്ങളില്‍ ഒന്നായി മാറിയിരിക്കുകയാണ് ഉരുളക്കിഴങ്ങ്.

ഒരു പരിധി വരെ ഉരുളക്കിഴങ്ങ് ഉപയോഗിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. പെട്ടന്ന് കേടാകാത്തതുകൊണ്ടു തന്നെ നമ്മളില്‍ പലരും ഉരുളക്കിഴങ്ങ ഒരുമിച്ച്‌ വാങ്ങി സംഭരിച്ചു വയ്ക്കാറുമുണ്ട്. എന്നാല്‍ ഇങ്ങനെ സൂക്ഷിക്കുമ്ബോള്‍ അവ മുളയ്ക്കാനുള്ള സാധ്യത കൂടുതലാണ്. എന്നാല്‍ നമ്മളില്‍ പലരും തന്നെ അതത്ര കാര്യമായി എടുക്കാറില്ല.

മുളച്ച ഭാഗം എടുത്തു കളഞ്ഞിട്ട് ഉപയോഗക്കാറാണ് പതിവ്. മുളച്ച ഉരുളക്കിഴങ്ങിന്റെ ഭാഗങ്ങള്‍ പച്ച നിറത്തിലാകാറുണ്ട്. ഉരുളക്കിഴങ്ങ് മുളയ്ക്കുമ്ബോള്‍ രാസമാറ്റത്തിന് വിധേയമാകാറുണ്ട്. ഇത്തരത്തിലുള്ള രാസ മാറ്റങ്ങള്‍ പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമായേക്കാവുന്നതാണ്. അതുകൊണ്ട് മുളച്ച ഉരുളക്കിഴങ്ങ് അധികം കഴിക്കാതിരിക്കുന്നതാണ് നല്ലത്.