കാനഡ: കാനഡയിലെ മാനിറ്റോബയിലെ വിന്നിപെഗ് താമസിച്ചിരുന്ന ജോസ് തറയില്‍ (80) അന്തരിച്ചു. കോട്ടയം സ്വദേശിയായ ജോസ്, ബാങ്കറും കേരള നിയമസഭാംഗവുമായിരുന്ന ജെയിംസ് തറയിലിന്റെയും നാന്‍സിയുടെയും ഒമ്പത് മക്കളില്‍ രണ്ടാമനായിരുന്നു. 1958-ല്‍ 17-ാം വയസ്സില്‍ കപ്പല്‍മാര്‍ഗമാണ് ജോസ് കാനഡയിലേക്ക് കുടിയേറിയത്. ഹാലിഫാക്‌സിലെ സെന്റ് മേരീസ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എഞ്ചിനീയറിംഗ് ബിരുദവും മകെഗില്ലില്‍ നിന്ന് ബിരുദാനന്തര ബിരുദവും പൂര്‍ത്തിയാക്കി. എഞ്ചിനീയറിംഗ് ആന്‍ഡ് ക്വാളിറ്റി ഡയറക്ടര്‍ എന്നതുള്‍പ്പെടെ ബ്രിസ്റ്റോളില്‍ നിരവധി സുപ്രധാന സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. ഓസ്ട്രേലിയ, യൂറോപ്പ്, തുര്‍ക്കി, മലേഷ്യ എന്നിങ്ങനെ ജോലിയുടെ ഭാഗമായി അദ്ദേഹം ലോകമെമ്പാടും സഞ്ചരിച്ചു.

വിസിറ്റേഷന്‍ ആന്‍ഡ് സെലിബ്രേഷന്‍ ഓഫ് ലൈഫ് : നവംബര്‍ 29 തിങ്കള്‍ 6pm-8:30pm-ന് തോംസണ്‍ ‘ഇന്‍ ദ പാര്‍ക്ക്’ ഫ്യൂണറല്‍ ഹോമില്‍, 1291 മക്ഗില്‍വ്രേ ബുലവാര്‍ഡ്, വിന്നിപെഗ്.

സംസ്‌കാരച്ചടങ്ങും കുര്‍ബാനയും: നവംബര്‍ 30 ചൊവ്വാഴ്ച രാവിലെ 10.30ന് വിന്നിപെഗിലെ സെന്റ് ജിയന്ന ബെറെറ്റ കാത്തലിക് ചര്‍ച്ച് ,15 കൊളംബിയ ഡ്രൈവില്‍.