കണ്ണൂർ ജില്ലാ ട്രഷറി സാമ്പത്തിക തട്ടിപ്പിൽ സീനിയർ ക്ലർക്ക് നിതിൻ രാജ് അറസ്റ്റിൽ. കണ്ണൂർ ടൗൺ പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഗുണഭോക്താക്കൾക്ക് നൽകേണ്ട തുക സ്വന്തം അക്കൗണ്ടിൽ നിക്ഷേപിച്ചാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. ക്രമക്കേടുമായി ബന്ധപ്പെട്ട് ഇയാൾ നേരത്തെ സസ്പെൻഷനിലായിരുന്നു.