പി റ്റി  തോമസ്

അമേരിക്കയിൽ മാർത്തോമ വിശ്വാസം അനുസരിച്ചുള്ള ആരാധനാ ആരംഭിച്ചിട്ട് അമ്പതു വർഷം തികയുന്ന ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി,  ന്യൂയോർക്ക് സെൻറ്  തോമസ്  മാർത്തോമാ ഇടവകയുടെ ആഭിമുഖ്യത്തിൽ ഇന്നു വൈകിട്ട് (നവംബർ 26 ന്) 7 മണിക്ക് സൂം വഴി ഗാന ശുശ്രൂഷ നടത്തപ്പെടുന്നതാണ്.

അമ്പതു വർഷം ഒരു വിശ്വാസ സമൂഹം, 45 വർഷം മാർത്തോമാ കോൺഗ്രിഗേഷൻ ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്ക്, 40 വർഷം ന്യൂയോർക്ക് സെൻറ്  തോമസ്  മാർത്തോമാ ഇടവക, 31 വർഷം യോങ്കേഴ്സിൽ ഉള്ള സ്വന്ത ദേവാലയത്തിലെ ആരാധന എന്നീ നിലകളിൽ ദൈവം അത്ഭുതകരമായി നിലനിർത്തുന്നതിന്റെ നന്ദി പ്രകടനം ആയത്രേ   പ്രസ്‌തുത ഗാന ശുശ്രൂഷ നടത്തുന്നത്‌.   ശുശ്രൂഷയിൽ ഇടവക വികാരി റവ സാജു സി പാപ്പച്ചൻ അദ്യക്ഷത വഹിക്കും. മാർത്തോമാ കോൺഗ്രിഗേഷൻ ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്ക് ആരംഭിക്കുന്ന സമയത്തെ അതിന്റെ പ്രസിഡന്റ് ആയിരുന്ന വെരി റവ കെ എസ് മാത്യു മുഖ്യ അതിഥി ആയിരിക്കും. ഇടവകയുടെ മലയാളം കോയർ, ഇംഗ്ലീഷ്  കോയർ, യുവജന സഖ്യം, അജു ഡാനിയേലും കുടുംബവും, ലുക്ക് സൈമൺ, തോമസ് സൈമൺ, സേലാ സൈമൺ, ഷിബു ജോൺ, ജോബി ചാക്കോ, മാത്യു സക്കറിയ, ആൻലി ജോൺ , ആഷ്‌ലി  ജോൺ, മേഴ്‌സി രാജൻ എന്നിവർ   ഗാന ശുശ്രൂഷ നിർവഹിക്കും. ആദ്യകാല അംഗങ്ങളായ ശ്രിമതി അന്നമ്മ എബ്രഹാം പ്രാരംഭ പ്രാർത്ഥനയും ശ്രിമതി ഏലിയാമ്മ നൈനാൻ ഉപസംഹാര പ്രാർത്ഥനയും നടത്തും. ഇടവക സെക്രട്ടറി പി റ്റി തോമസ് സ്വാഗതം ആശംശിക്കും.  ട്രഷറർ ശ്രി ജോസെൻ ജോസഫ് കൃതജ്ഞത പ്രകാശിപ്പിക്കും. എല്ലാവരെയും പ്രസ്തുത ഗാന ശുശ്രൂഷയിലേക്കു ക്ഷ ണിച്ചുകൊള്ളുന്നു. സൂം ഐഡി  475 849 7706  പാസ്സ്‌കോഡ  1 1 1 1.