ലിജോ ജോസ് പെല്ലിശ്ശേരി എന്ന പേര് മലയാളികള്‍ക്ക് എന്നും വിസ്മയമാണ്. അദ്ദേഹം സംവിധാനം ചെയ്ത ചിത്രങ്ങള്‍ എല്ലാം ഒന്നിനൊന്ന് മികച്ചതാണ്.

സംവിധായകന്‍ എന്ന നിലയില്‍ അദ്ദേഹം എന്നും മുമ്ബിലാണ്. അതിനാല്‍ തന്നെ അദ്ദേഹത്തിന് വലിയ രീതിയിലുള്ള ആരാധകരും ഉണ്ട്. അദ്ദേഹത്തിന്‍റെ ഏറ്റവും പുതിയ ചിത്രമാണ് ചുരുളി. ചുരുളി പുതിയ ചര്‍ച്ചകള്‍ കൊടുമ്ബിരികൊള്ളുമ്ബോള്‍ ലിജോ ജോസ് പെല്ലിശേരി, പുതിയ മമ്മൂട്ടി ചിത്രത്തിന്റെ തിരക്കിലാണ്. മമ്മൂട്ടിയും ലിജോയും ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്ന നിലയില്‍ വലിയ ഒരതീക്ഷയിലാണ് ആരാധകര്‍.’നന്‍പകല്‍ നേരത്ത് മയക്കം’ എന്നാണ് സിനിമയുടെ പേര് കൂടാതെ മമ്മൂട്ടി ആരംഭിച്ച പുതിയ നിര്‍മ്മാണക്കമ്ബനിയുടെ ആദ്യ സംരംഭമാണ് ഈ ചിത്രം.

മമ്മൂട്ടിക്കൊപ്പം അശോകന്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്നതാണ് ചിത്രത്തിന്‍റെ മറ്റൊരു പ്രത്യേകത. വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും ഒരുമിച്ചെത്തുന്ന ആദ്യ ചിത്രമാണിത്. 1991ല്‍ പുറത്തിറങ്ങിയ അമരത്തിനു ശേഷം ആണ് ഇവര്‍ ഇപ്പോള്‍ വീണ്ടും ഒന്നിക്കുന്നത്. ” മമ്മൂക്കയ്ക്കൊപ്പം 30 വര്‍ഷത്തിനു ശേഷം അഭിനയിക്കുന്ന സിനിമയാവുമ്ബോള്‍ അതിലൊരു പ്രത്യേകത എന്നെ സംബന്ധിച്ച്‌ സ്വാഭാവികമായിട്ടുമുണ്ട്. സന്തോഷവും ത്രില്ലുമുണ്ട്. ലിജോ പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രമാണ്. ചെയ്‍ത സിനിമകളില്‍ നിന്നെല്ലാം വ്യത്യസ്‍തമായിട്ടുള്ള സിനിമയാണ്. സാധാരണ ഒരു സിനിമാ രീതിയില്‍ നിന്ന് കുറച്ച്‌ വ്യത്യസ്‍തമായിട്ട് പോകുന്ന സിനിമയാണ്. ഇതിലെ എല്ലാ കഥാപാത്രങ്ങളും അങ്ങനെതന്നെയാണ്. എന്‍റെ കഥാപാത്രവും. മമ്മൂക്കയുടേതും വളരെ വ്യത്യസ്‍തമായ ഒരു വേഷമാണ്. മമ്മൂക്കയ്ക്കൊപ്പം വീണ്ടും ഒന്നിക്കുന്ന സിനിമ അദ്ദേഹത്തിന്‍റെ സ്വന്തം പ്രൊഡക്ഷന്‍ കൂടിയാണ് എന്നത് എന്നെ സംബന്ധിച്ച്‌ സന്തോഷം നല്‍കുന്ന കാര്യമാണ്”, അശോകന്‍ പറയുന്നു.

ലിജോയും മമ്മൂട്ടിയും ചേര്‍ന്ന് നിര്‍മിക്കുന്ന സിനിമയുടെ ചിത്രീകരണം പൂര്‍ണമായും തമിഴ്നാട്ടിലാണ്. മലയാളത്തിലും തമിഴിലുമായാണ് സിനിമ ഒരുക്കുന്നത്. രണ്ട് ഭാഷകളിലെയും പുതിയ താരങ്ങളായിരിക്കും അഭിനേതാക്കളായി. പേരന്‍പും പുഴുവും ഷൂട്ട് ചെയ്ത തേനി ഈശ്വരാണ് കാമറ.ലിജോയുടെ കഥയില്‍ പ്രമുഖ കഥാകൃത്ത് എസ്.ഹരീഷാണ് തിരക്കഥ. ചുരുളിക്കും തിരക്കഥ ഹരീഷിന്‍റേതാണ്. തിയറ്റര്‍ റിലീസ് ആയി ചിത്രം പ്രദര്‍ശനത്തിനെത്തും. ലിജോ ചിത്രം പൂര്‍ത്തിയായതിനു ശേഷം സിബിഐ അഞ്ചാം ഭാഗത്തിലാകും മമ്മൂട്ടി അഭിനയിക്കുക