കോവിഡ് മൂലം പ്രതിസന്ധിയിലായ മേഖലകളിലൊന്നാണ് യൂസ്ഡ്കാര്‍ വാഹന വിപണന മേഖല. പഴയകാര്‍ കിട്ടാത്തതും ഉള്ള കാറുകള്‍ ആള്‍ക്കാര്‍ വാങ്ങാന്‍ തയ്യാറാകാത്തതുമാണ് ഇവരെ ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടിക്കുന്നത്.

ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ ഒട്ടുമിക്കതും ദുരിതത്തിലാണ്. ജില്ലയില്‍ തന്നെ നിലവില്‍ 12 ഓളം യൂസ്ഡ് വാഹന ഷോറൂമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എല്ലാവര്‍ക്കും പ്രതിസന്ധിയുടെ കഥകള്‍ മാത്രമാണ് പറയാനുള്ളത്.വാഗണര്‍, മാരുതി ആള്‍ട്ടോ, തുടങ്ങിയ വാഹനങ്ങള്‍ക്കാണ് ആവശ്യക്കാരേറെ. കോവിഡ് മൂലം ജനങ്ങള്‍ ബസ്സില്‍ കയറാന്‍ മടിക്കുന്നത് മൂലം ആള്‍ക്കാര്‍ ഇത്തരം യൂസ്ഡ് കാര്‍ ഷോറൂമുകളെ ബന്ധപ്പെടുന്നുണ്ടെങ്കില്‍ എല്ലാവര്‍ക്കും ആവശ്യം ചെറിയ വാഹനങ്ങളാണ്. ചെറിയ വാഹനങ്ങള്‍ കിട്ടാനില്ലാത്തതാണ് ഇവര്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി.

1

വലിയ വാഹനങ്ങള്‍ വാങ്ങാനായി ആരും വരുന്നുമില്ല. ചെറിയ വാഹനങ്ങള്‍ വാങ്ങുമ്ബോള്‍ മുമ്ബ് നല്‍കിയതിനേക്കാള്‍ ഇരട്ടി വില നല്‍കേണ്ടി വരുന്നു. വണ്ടി മാര്‍ക്കറ്റിന്റേയും വിലയുടെയും അടിസ്ഥാനത്തില്‍ ലക്ഷങ്ങള്‍ മുടക്കിയാണ് വാങ്ങുന്നത്. കാര്‍ വാങ്ങാന്‍ വരുന്ന ഉപഭോക്താവിന് ഫിനാന്‍സ് ചെയ്യേണ്ടി വരുന്നുണ്ട്. കോവിഡ് കാലത്ത് ഫിനാന്‍സ് നിര്‍ത്തിയതും ഈ മേഖലക്ക് തിരിച്ചടിയായതായി കണ്ണൂര്‍ പള്ളിക്കുന്നിലെ യൂഡ്‌സ് കാര്‍ ഷോറും ഉടമ മുരളീധരന്‍നായര്‍ പറഞ്ഞു.

2

കൂടാതെ കേന്ദ്ര സര്‍ക്കാരിന്റെ പൊളിക്കല്‍ നയവും ഈ മേഖലയെ കാര്യമായി തന്ന ബാധിച്ചിരുന്നു. പൊളിക്കല്‍ നയത്തെ സംബന്ധിച്ച്‌ വ്യക്തത വരാത്തത് ഉപഭോക്താക്കള്‍ക്ക് ആശങ്കയുണ്ടാക്കുന്നുണ്ടെന്നും മുരളീധരന്‍ നായര്‍ പറഞ്ഞു. വാങ്ങിച്ച്‌ വില്‍ക്കാാന്‍ പറ്റാതാകുമോ എന്ന ആശങ്കയാണ് പലര്‍ക്കും. അതേസമയം നല്ല വണ്ടിയാണെങ്കില്‍ പൈസ അടച്ച്‌ റിന്യൂവല്‍ നീട്ടി ലഭിക്കുമെന്ന് അറിയുന്നുണ്ടെങ്കിലും ഇത് സംബന്ധിച്ച്‌ വ്യക്തത വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വാഹന പ്രേമികള്‍ക്കിടയില്‍ പ്രിയങ്കരമായ പഴയ മോഡലുകള്‍ വരെ ലഭ്യമാക്കിയാണ് യൂസ്ഡ് വാഹന വിപണി പ്രവര്‍ത്തിക്കുന്നത്. മലയോരങ്ങളുടെ മേല്‍വിലാസമായിരുന്നു ഒരു കാലത്ത് ജീപ്പുകള്‍ ഉള്‍പ്പെടെ പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ ജീപ്പ് യുഗത്തിന് അന്ത്യം കുറിച്ചിരിക്കുകയാണ്.

3

പഴയ തലമുറക്ക് പരിചയമുള്ള വില്ലീസ് പെട്രോള്‍ ജീപ്പ് മുതല്‍ മഹീന്ദ്ര കമ്ബനിയുടെ ജീപ്പ് വരെ ഇന്ന് നിരത്തുകളിലില്ല. മലയോരങ്ങളിലെ പ്രധാന യാത്ര മാര്‍ഗത്തിനാണ് ഇതിലൂടെ ഇല്ലാതാവുന്നത്. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ ഏറെ സജീവമാണ് യൂസ്ഡ് വാഹന വിപണി. ഈ മേഖലയില്‍ വിദേശത്ത് നിന്ന് അവധിക്ക് നാട്ടിലെത്തുന്ന പ്രവാസികള്‍ ആശ്രയിക്കുന്നത് യൂസ്ഡ് വാഹന വിപണിയെയാണ്. പലയിടങ്ങളിലായി ജോലിതേടി മടുത്തവരും പ്രവാസ ജോലി അവസാനിപ്പിച്ച്‌ നാട്ടിലെത്തിയവരുമുള്‍പ്പെടെ തൊഴില്‍ രഹിതരില്‍ വലിയ വിഭാഗത്തിന്റെ ഉപജീവന മാര്‍ഗമാണ് പഴയ വാഹനങ്ങളുടെ കച്ചവടം കൊണ്ട് നടക്കുന്നത്. മോട്ടോര്‍ വാഹന ഉപയോഗത്തിന് കാല പരിധി നിശ്ചയിച്ച്‌ പ്രധാന മന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച പഴയ വാഹനങ്ങളുടെ പൊളിക്കല്‍ നയം യൂസ്ഡ് വാഹന വിപണിയെ വളര്‍ത്തുമോ തളര്‍ത്തുമോയെന്നാണ് ഈ മേഖലയില്‍ നിന്നുയരുന്ന ചോദ്യം.

4

20 വര്‍ഷമായ സ്വകാര്യ വാഹനങ്ങളും 15 വര്‍ഷമായ വാണിജ്യ വാഹനങ്ങളും സ്വമേധയാ പൊളിച്ച്‌ വില്‍ക്കണമെന്നാണ് കേന്ദ്രത്തിന്റെ നയം. റോഡില്‍ ഇറങ്ങുന്ന ഓരോ വാഹനത്തിനും പരമാവധി 20 വര്‍ഷം വരെ ഓടാനുള്ള സ്വാതന്ത്ര്യമെ ഈ നിയമം അനുവദിക്കുന്നള്ളു. കേന്ദ്ര നയം നടപ്പാകുന്നതോടെ ഇപ്പോള്‍ ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങളില്‍ കാറുകളും ബസുകളും ലോറികളും വരെയുള്ളവ നിരത്തില്‍ നിന്ന് അപ്രത്യക്ഷമാകുകയും ചെയ്യും. അവ പൊളിച്ച്‌ ആക്രി വിലയ്ക്ക് വില്‍ക്കേണ്ട അവസ്ഥയാണ് വന്നുചേരുക. നിയന്ത്രണങ്ങളുടെ ഇളവില്‍ യൂസ്ഡ് വാഹന വിപണിയും ഉണര്‍ന്ന ഘട്ടത്തിലാണ് ഈ മേഖലയുടെ ഭാവി തന്നെ അനിശ്ചിതത്വത്തിലാക്കി പഴയ വാഹനങ്ങളുടെ പൊളിക്കല്‍ നയം കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്.

5

. നിലവില്‍ സ്വകാര്യ വാഹനങ്ങള്‍ക്ക് 15 വര്‍ഷമാണ് ആര്‍.സി ബുക്കില്‍ നല്‍കുന്ന ആയുസ്. പിന്നീട് അഞ്ച് വര്‍ഷത്തേക്ക് പുതുക്കി നല്‍കും. ഓരോ അഞ്ച് വര്‍ഷത്തിലും പുതുക്കി എത്ര കാലം വരെ വേണമെങ്കിലും ഉപയോഗിക്കാമായിരുന്നു. പൊതുഗതാഗതത്തിന് ഉപയോഗിക്കുന്ന വാഹനങ്ങളുടെയും ചരക്ക് വാഹനങ്ങളുടെയും പെര്‍മിറ്റ് ഓരോ വര്‍ഷവും പുതുക്കണം. തലമുറകള്‍ പഴക്കമുള്ള വാഹനങ്ങളെ ഇങ്ങനെ രജിസ്ട്രേഷന്‍ പുതുക്കി സൂക്ഷിക്കാനും പ്രദര്‍ശിപ്പിക്കാനും സാധിക്കുരകയും ചെയ്തിരുന്നു.