രാജ്യത്ത് കൊറോണ നിരക്കുകൾ കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 9,119 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 10,264 പേർ രോഗമുക്തി നേടി. ഇതോടെ രാജ്യത്ത് ചികിത്സയിൽ കഴിയുന്ന രോഗികളുടെ എണ്ണം 1,09,940 ആയി കുറഞ്ഞു. 98.33 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 396 മരണങ്ങൾ കൊറോണ മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ആകെ മരണം 4,66,980 ആയി. രാജ്യത്ത് ഇതുവരെ 3.45 കോടി പേർക്കാണ് രോഗം ബാധിച്ചിട്ടുള്ളത്. ഇതിൽ 3.39 കോടി ജനങ്ങളും രോഗമുക്തരായി.

കഴിഞ്ഞ 539 ദിവസങ്ങളിലെ കണക്കുകൾ പരിശോധിച്ചാൽ ഏറ്റവും കുറവ് സജീവ രോഗികളാണ് ഇപ്പോഴുള്ളതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതുവരെ 119 കോടി ആളുകൾ വാക്‌സിൻ സ്വീകരിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.