കുടിയേറ്റക്കാരുമായി വരികയായിരുന്ന ബോട്ടുമുങ്ങി 31 മരണം. ഇംഗ്ലീഷ് ചാനലി ലാണ് ബോട്ടപകടമുണ്ടായത്. ബ്രിട്ടന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ബോട്ടപകടമാണ് നടന്നത്. കലൈസ് എന്ന പ്രദേശത്തിനടുത്ത് വെച്ചാണ് അപകടം നടന്നത്. 2014ലും സമാനമായ ബോട്ടപകടം ഇംഗ്ലീഷ് ചാനലിൽ നടന്നിട്ടുണ്ട്.

മരണപ്പെട്ടവരിൽ അഞ്ചു സ്ത്രീകളും ഒരുപെൺകുട്ടിയുമുണ്ടെന്ന് അധികൃതർ അറിയിച്ചു. മനുഷ്യക്കടത്ത് സംഘം ബ്രിട്ടനിലേക്ക് അനധികൃതമായി എത്തിച്ചുകൊണ്ടിരുന്ന കുടിയേറ്റ ക്കാർക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. ഒരു മത്സ്യബന്ധന ബോട്ടാണ് യാത്രാബോട്ട് അപകടം ആദ്യം കണ്ടെത്തിയത്. ഫ്രാൻസിനും ബ്രിട്ടനും ഇടയിലായിട്ടാണ് അപകടം നടന്നിരിക്കുന്നത്.

ബോട്ടപകടവുമായി ബന്ധപ്പെട്ട് ബെൽജിയം അതിർത്തിയിൽ നിന്നും നാലുപേരെ പോലീസ് പിടികൂടി. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും കുടിയേറ്റക്കാരെ നിയന്ത്രിക്കുന്നതിനും മനുഷ്യക്കടത്ത് തടയുന്നതുമായി ബന്ധപ്പെട്ട് ചർച്ച നടന്നിരുന്നു. മനുഷ്യക്കടത്ത് സംഘത്തെ തകർക്കുക എന്നതിൽ പിന്നോട്ട് പോകില്ലെന്നും മാക്രോൺ കഴിഞ്ഞ ദിവസം വ്യക്തമാക്കിരുന്നു.