ദക്ഷിണേന്ത്യയിലെ നാല് സംസ്ഥാനങ്ങളിൽ മഴ ദുരിതം തുടരുന്നു. രൂക്ഷമായ പ്രതിസന്ധി നേരിടുന്ന ആന്ധ്രാ പ്രദേശിൽ 6054.29 കോടി രൂപയുടെ നഷ്ടമാണ് രേഖപ്പെടുത്തിയത്. 1402 വില്ലേജുകളും 196 താലൂക്കുകളും നാല് നഗരങ്ങളുമാണ് മഴയിൽ തകർന്നത്. 255.5 ശതമാനം അധിക മഴയാണ് ചിറ്റൂർ, കടപ്പ, നെല്ലൂർ, അനന്ത്പൂർ ജില്ലകളിൽ രേഖപ്പെടുത്തിയത്. നാല് ജിലകളിലും ദുരിതാശ്വാസ പ്രവർത്തനങ്ങൾ തുടരുകയാണ്. മഴക്കെടുതി നേരിടാനായി 1000 കോടി രൂപയുടെ അടിയന്തര ധനസഹായം ആവശ്യപ്പെട്ട് മുഖ്യമന്ത്രി ജഗന്മോഹൻ റെഡ്ഡി പ്രധാന മന്ത്രി നരേന്ദ്ര മോദിയ്ക്ക് കത്തെഴുതി.