മേഘാലയയിൽ കോൺഗ്രസിന് കനത്ത തിരിച്ചടി. കോൺഗ്രസിന്റെ പതിനെട്ടിൽ 12 എംഎൽഎമാരും തൃണമൂൽ കോൺഗ്രസിൽ ചേർന്നു. മുൻ മുഖ്യമന്ത്രി മുകുൾ സാങ്മ അടക്കമുള്ള നേതാക്കൾ ആണ് തൃണമൂൽ കോൺഗ്രസിൽ അംഗത്വമെടുത്തത്.

കൊൽക്കത്തയിലായിരുന്നപ്പോൾ മുകുൾ സാങ്മ തൃണമൂൽ കോൺഗ്രസ് പ്രതിനിധകളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രശാന്ത് കിഷോറുമായി അടുപ്പമുള്ള സാങ്മ അന്നേ ദിവസം പ്രശാന്തുമായും കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നാണ് റിപ്പോർട്ട്. പാർട്ടി വിടില്ലെന്ന് സാങ്മ നേരത്തെ പറഞ്ഞിരുന്നുവെങ്കിലും നിലവിൽ സാങഅമയും സാങ്മയ്‌ക്കൊപ്പമുള്ള 12 പേരും കോൺഗ്രസ് വിട്ട് ടിഎംസിയിലേക്ക് ചേക്കേറിയിരിക്കുകയാണ്