റി​യാ​ദ്: ഈ​ജി​പ്ഷ്യ​ന്‍ സ​യാ​മീ​സ് ഇ​ര​ട്ട​ക​ളാ​യ സ​ല്‍​മ​യും സാ​റ​യും വേ​ര്‍​പെ​ടു​ത്ത​ല്‍ ശ​സ്ത്ര​ക്രി​യ​യ്ക്കാ​യി റി​യാ​ദി​ലെ​ത്തി. മാ​താ​പി​താ​ക്ക​ൾ​ക്കൊ​പ്പം ചൊ​വ്വാ ഴ്ച​യാ​ണ് ഇൗ​ജി​പ്തി​ൽ​നി​ന്ന് റി​യാ​ദ് കി​ങ് ഖാ​ലി​ദ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​റ​ങ്ങി​യ​ത്.

ഭ​ര​ണാ​ധി​കാ​രി സ​ൽ​മാ​ൻ രാ​ജാ​വി​ന്‍റെ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്നാ​ണ് വേ​ർ​പ്പെ​ടു​ത്ത​ൽ ശ​സ്ത്ര​ക്രി​യ​ക്കാ​യി സ​യാ​മീ​സ് ഇ​ര​ട്ട​ക​ളെ റി​യാ​ദി​ലെ​ത്തി​ച്ച​ത്. ലോ​ക​ത്ത് സൗ​ദി ന​ട​ത്തു​ന്ന ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് ഈ​ജി​പ്ഷ്യ​ന്‍ സ​യാ​മീ​സ് ഇ​ര​ട്ട​ക​ളെ റി​യാ​ദി​ലെ​ത്തി​ക്കാ​നു​ള്ള തീ​രു​മാ​നം.

നാ​ഷ​ന​ൽ ഗാ​ർ​ഡ് മ​ന്ത്രാ​ല​യ​ത്തി​ലെ കി​ങ് അ​ബ്ദു​ല്ല ചി​ൽ​ഡ്ര​ൻ​സ് സ്‌​പെ​ഷ​ലി​സ്റ്റ് ആ​ശു​പ​ത്രി​യി​ൽ കു​ട്ടി​ക​ളെ പ്ര​വേ​ശി​പ്പി​ച്ചു. വ​രും ദി​വ​സ​ങ്ങ​ളി​ൽ ആ​രോ​ഗ്യ ​പരി​ശോ​ധ​ന​ക​ളും വേ​ർ​പ്പെ​ടു​ത്ത​ൽ ശ​സ്ത്ര​ക്രി​യ സാ​ധ്യ​താ പ​ഠ​ന​ത്തി​നും വി​ധേ​യ​മാ​ക്കും.

ഈ​ജി​പ്ഷ്യ​ന്‍ സ​യാ​മീ​സ് ഇ​ര​ട്ട​ക​ളെ കൂ​ടി എ​ത്തി​ച്ച​തോ​ടെ ആ​കെ റി​യാ​ദി​ലെ​ത്തി​ച്ച് പ​രി​ശോ​ധി​ച്ച സ​യാ​മീ​സ് ഇ​ര​ട്ട​ക​ളു​ടെ എ​ണ്ണം 118 ആ​കും. 22 രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള​വ​രാ​ണ് ഇ​വ​ർ.