ആന്റി ഓക്സിഡന്റുകളാലും ധാതുക്കളാലും സമ്ബന്നമാണ് കശുവണ്ടി.ഒരുപാട് കലോറിയുള്ള ഭക്ഷ്യവസ്തു ആയതിനാല്‍ ഭക്ഷണം നിയന്ത്രിക്കാന്‍ ശ്രമിക്കുന്ന ആളുകള്‍ക്ക് കശുവണ്ടിയെ ഒഴിവാക്കേണ്ടി വരാറുണ്ട്.

ഉയര്‍ന്ന അളവിലുള്ള കലോറി മാറ്റിനിര്‍ത്തിയാല്‍ ഫാറ്റി ആസിഡുകള്‍, വൈറ്റമിന്‍ ഇ, വൈറ്റമിന്‍ കെ, കാല്‍സ്യം, കോപ്പര്‍, പൊട്ടാസ്യം, മഗ്നീഷ്യം, സിങ്ക്, ഫോളേറ്റ്, ആന്റിഓക്‌സിഡന്റുകള്‍, ഫൈബര്‍, പ്രോട്ടീന്‍, കാര്‍ബോഹൈഡ്രേറ്റ് മുതലായവയാല്‍ സമ്ബുഷ്ടമാണ് കശുവണ്ടി.

ഹൃദയത്തിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്ന ഭക്ഷ്യവസ്തുവാണ് കശുവണ്ടി. എല്‍ഡിഎല്‍ എന്ന, ശരീരത്തിന് ദോഷകരമായ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാനും ശരീരത്തിന് ഗുണകരമായ എച്ച്‌ഡിഎല്‍ എന്ന കൊളസ്‌ട്രോളിന്റെ അളവ് മെച്ചപ്പെടുത്താനും കശുവണ്ടി സഹായിക്കും.

മഗ്നീഷ്യം, പൊട്ടാസ്യം, എല്‍-അര്‍ജിനൈന്‍ തുടങ്ങിയ ധാതുക്കളും ആരോഗ്യകരമായ അണ്‍സാച്ചുറേറ്റഡ് കൊഴുപ്പുകളും കശുവണ്ടിയില്‍ അടങ്ങിയിട്ടുണ്ട്. അവ രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നു.ടൈപ്പ് 2 പ്രമേഹബാധിതരുടെ ഭക്ഷണക്രമത്തില്‍ കശുവണ്ടി ഉള്‍പ്പെടുത്തുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും. എന്നാല്‍ ഉയര്‍ന്ന അളവില്‍ കലോറി അടങ്ങിയതിനാല്‍ ദിവസേന 3-4 കശുവണ്ടികള്‍ കഴിക്കുന്നതാണ് ഉത്തമം.സിങ്കും വിറ്റാമിനുകളും ധാരാളമായി അടങ്ങിയിട്ടുള്ള ഭക്ഷ്യവസ്തുവാണ് കശുവണ്ടി. ഈ ഘടകങ്ങള്‍ രോഗപ്രതിരോധത്തെ ശക്തിപ്പെടുത്താന്‍ സഹായിക്കുന്നു.

എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ നമ്മുടെ ശരീരത്തിന് ധാതുക്കള്‍ ആവശ്യമാണ്. അവ കശുവണ്ടിയില്‍ ധാരാളമുണ്ട്‌. കശുവണ്ടിയിലെ കോപ്പറും കാല്‍സ്യവും എല്ലുകളെ ശക്തിപ്പെടുത്താന്‍ സഹായിക്കുന്നു.കശുവണ്ടിയില്‍ അടങ്ങിയിട്ടുള്ള കോപ്പര്‍ മുടിയുടെ നിറം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു. ഫാറ്റി ആസിഡുകള്‍ മുടിയുടെ തിളക്കവും ആരോഗ്യവും സംരക്ഷിക്കുന്നു.