സോ​ഫി​യ: പ​ടി​ഞ്ഞാ​റ​ൻ ബ​ൾ​ഗേ​റി​യ​യി​ൽ വി​നോ​ദ​യാ​ത്രാ സം​ഘം സ​ഞ്ച​രി​ച്ച ബ​സ് തീ​പി​ടി​ച്ച് ക​ത്തി 12 കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ 46 പേ​ർ മ​രി​ച്ചു. വ​ട​ക്ക​ൻ മാ​സി​ഡോ​ണി​യ ര​ജി​സ്ട്രേ​ഷ​നു​ള്ള ബ​സ് തു​ർ​ക്കി​യി​ലെ ഇ​സ്താം​ബൂ​ളി​ൽ​നി​ന്നും മ​ട​ങ്ങി​വ​രി​ക​യാ​യി​രു​ന്നു.

ബ​ൾ​ഗേ​റി​യ​ൻ ത​ല​സ്ഥാ​ന​മാ​യ സോ​ഫി​യ​യു​ടെ തെ​ക്ക്-​പ​ടി​ഞ്ഞാ​റു​ള്ള മോ​ട്ടോ​ർ​വേ​യി​ലാ​യി​രു​ന്നു അ​പ​ക​ടം. ക്രാ​ഷ് ബാ​രി​യ​റി​ൽ ഇ​ടി​ച്ചു​ക​യ​റി​യ നി​ല​യി​ലാ​യി​രു​ന്നു ബ​സ്. ബ​സി​ലു​ണ്ടാ​യി​രു​ന്ന ഏ​ഴു പേ​ർ ര​ക്ഷ​പെ​ട്ടു.

ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​പ​ക​ട​ത്തി​ന്‍റെ കാ​ര​ണം അ​റി​വാ​യി​ട്ടി​ല്ല. ക്രാ​ഷ് ബാ​രി​യ​റി​ൽ ഇ​ടി​ക്കു​ന്ന​തി​നു മു​ൻ​പാ​ണോ ശേ​ഷ​മാ​ണോ തീ​പി​ടി​ച്ച​തെ​ന്ന് മ​ന​സി​ലാ​ക്കാ​നാ​യി​ട്ടി​ല്ല.