ആമസോൺ വഴി കഞ്ചാവ് കടത്തിയ കേസിൽ നാല് പ്രതികൾ കൂടി വിശാഖപട്ടണം പോലീസിന്റെ അഴിമതി വിരുദ്ധ സ്‌ക്വാഡിന്റെ പിടിയിലായി. ശ്രീനിവാസ് റാവു, വെങ്കിടേഷ് റാവു, ജീരു കുമാർ, കൃഷ്ണം രാജു എന്നിവരാണ് പിടിയിലായത്. ഇതോടെ മധ്യപ്രദേശ്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ നിന്നും ഇത്തരത്തിൽ ആമസോൺ വഴി കഞ്ചാവ് കടത്തിയ കേസിൽ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. നംവബർ 13ന് മധ്യപ്രദേശിലെ ഭിന്ദ് പോലീസാണ് കേസിൽ അന്വേഷണം ആരംഭിച്ചത്.

അന്വേഷണത്തിന്റെ ഭാഗമായി ആമസോൺ വഴി കടത്താൻ ശ്രമിച്ച 68 കിലോഗ്രാം കഞ്ചാവ് ഇതുവരെ പിടികൂടി. രണ്ട് ചാക്കുകളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 48 കിലോഗ്രാം കഞ്ചാവാണ് വിശാഖപട്ടണത്തു നിന്നും പിടികൂടിയത്. അതേസമയം 20 കിലോഗ്രാം കഞ്ചാവ് ഭിന്ദ് പോലീസ് നവംബർ 13ന് പിടികൂടിയിരുന്നു എന്ന് ഭിന്ദ് എസിപി മനോജ് സിംഗ് പറഞ്ഞു.

ആമസോൺ വഴി കഞ്ചാവ് കടത്തിയ കേസിൽ എക്സിക്യൂട്ടിവ് ഡയറ്കർമാർക്കെതിരെ കേസെടുത്തിരുന്നു. മധ്യപ്രദേശിലെ ആമസോണിന്റെ പ്രാദേശിക യൂണിറ്റായ ഭിന്ദിലെ സീനിയർ എക്സിക്യൂട്ടിവ്മാർക്കെതിരെയാണ് കേസെടുത്തത്. നവംബർ 13നാണ് ഇവർ പിടിയിലായത്. ഭിന്ദ് സ്വദേശികളായ പിന്റു തോമർ, സൂരജ് പവിയ്യ എന്നിവരിൽ നിന്നാണ് 21.7 കിലോഗ്രാം കഞ്ചാവ് പോലീസ് പിടിച്ചെടുത്തത്. ഇതിനോടൊപ്പം ഗ്വാളിയോർ സ്വദേശിയായ മുകുൾ ജയ്‌സ്വാളും പിടിയിലായിരുന്നു.