വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന സുരക്ഷാ ഏജൻസികളെ ഏകോപിപ്പിച്ച് ഇന്ത്യൻ സൈന്യം. ദക്ഷിൺ ശക്തി എന്ന പേരിൽ സുരക്ഷാ സേനാവിഭാഗങ്ങളെ ഒരുമിച്ച് ചേർത്ത് നടത്തുന്ന പരിശീലനമാണ് സൈന്യം നടത്തിയത്. രാജസ്ഥാനിലും ഗുജറാത്തിലുമായി സാഗർ ശക്തി എന്നപേരിലെ സൈനിക പരിശീലനം ഇന്നലെ പൂർത്തിയായി.

ഇന്ത്യ എല്ലാ മേഖലയിലും നേരിടുന്ന രാജ്യസുരക്ഷയും ആഭ്യന്തരസുരക്ഷയുമായി ബന്ധപ്പെട്ട വെല്ലുവിളികളെ തിരിച്ചറിഞ്ഞ് പ്രതികരിക്കാൻ ശേഷി നൽകലാണ് ഉദ്ദേശം. സേനാ വിഭാഗങ്ങളെ ശക്തരാക്കുക എന്ന ദൗത്യമാണ് കരസേന നടത്തുന്നത്. കരസേനയ്‌ക്ക് ഒപ്പം നാവിക സേന, വ്യോമസേന, തീരരക്ഷാ സേന, ബി.എസ്.എഫ് , ഗുജറാത്ത് പോലീസ്, മറൈൻ പോലീസ്, ഫിഷറീസ് വിഭാഗം എന്നിവരാണ് സംയുക്തപരിശീലനത്തിൽ പങ്കുചേർന്നത്.

വിവിധ മേഖലകളിൽ ഉണ്ടാകുന്ന വെല്ലുവിളികളെ സംയുക്തമായി നേരിടാനാണ് പരിശീലനം. സൈനികരെ കൂടുതൽ ശക്തരാക്കുന്നതിന് സൈബർ സംവിധാനങ്ങളും ആശയവിനിമയ ക്ഷമതയും വർദ്ധിപ്പിക്കുന്നുണ്ട്. കടുത്ത ശാരീരിക പരിശീലനങ്ങളും നടന്നു. നാലു ദിവസം യുദ്ധ തന്ത്രങ്ങൾക്കൊപ്പം ഭീകരവിരുദ്ധ പോരാട്ടവും പരിശീലന ത്തിന്റെ ഭാഗമായിരുന്നു. സമുദ്രമേഖലയിൽ നടക്കുന്ന മയക്കുമരുന്നു കള്ളക്കടത്തും മനുഷ്യക്കടത്തുമടക്കം തടയുന്നതും പരിശീലന വിഷയമാണെന്ന് കരസേനാ അറിയിച്ചു.