വോക്കേഷ(യുഎസ്): അമേരിക്കയിൽ വിസ്കോൺസിനിലെ മിൽവോക്കിയിൽ ക്രിസ്മസ് റാ ലിയിലേക്ക് കാർ ഇടിച്ചുകയറി. അഞ്ചു പേർ കൊല്ലപ്പെട്ടു. ബാരിക്കേഡ് തകർത്ത വാഹനം മുതിർന്നവരും കുട്ടികളും അടക്കം 20 പേരെ ഇടിച്ചതായി പോലീസ് പറഞ്ഞു. മരണസംഖ്യ ഉയർന്ന േക്കാമെന്ന് വോക്കേഷാ പോലീസ് മേധാവി ഡാൻ തോംപ്സൺ അറിയിച്ചു.
അപകടമുണ്ടാക്കിയ എസ്യുവി ഡ്രൈവറെ കസ്റ്റഡിയിലെടുത്തു. ഡാറെൽ എഡ്വേർഡ് ബ്രൂക്സ് ജൂണിയർ എന്ന ആഫ്രിക്കൻ-അമേരിക്കൻ പൗരനെയാണു കസ്റ്റഡിയിലെടുത്തത്.
കൊടുംകുറ്റവാളിയായ ഇയാൾ രണ്ടു ദിവസം മുന്പാണ് ജാമ്യത്തിലിറങ്ങിയത്. സാന്താക്ലോസ് വേഷധാരികളായ പെൺകുട്ടികളുടെയും ബാൻഡ് സംഘത്തിന്റെയും ഇടയിലേക്കാണു വാഹനം ഇടിച്ചു കയറ്റിയത്. ഭീകരാക്രമണമാണോയെന്ന് അന്വേഷണം നടത്തിവരികയാണ്.
വോക്കേഷ കത്തോലിക്ക സ്കൂളിലെ കുട്ടികൾ, ഒരു കത്തോലിക്കാ വൈദികൻ, ഒന്നിലേറെ ഇടവകകളിൽനിന്നുള്ളവർ എന്നിവർക്കു പരിക്കേറ്റതായി മിൽവോക്കി അതിരൂപത വക്താവ് സാന്ദ്ര പീറ്റേഴ്സൺ പറഞ്ഞു