നടൻ വിശാഖിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. ജയപ്രിയ നായരെയാണ് വിവാഹം കഴിക്കുന്നത്.

ഗണേഷ് രാജ് സംവിധാനം ചെയ്ത ആനന്ദം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച വിശാഖ് ചങ്ക്‌സ്, പുത്തൻപണം, മാച്ച് ബോക്‌സ്, ചെമ്പരത്തിപ്പൂ, ആന അലറലോടലറൽ, ലോനപ്പന്റെ മാമോദീസ, കുട്ടിമാമ തുടങ്ങിയ ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്.

വിവാഹിതനാകാൻ പോകുന്ന കാര്യം വിശാഖ് ഇന്നലെ തന്നെ തന്റെ ഇൻസ്റ്റഗ്രാമിലൂടെ വ്യക്തമാക്കിയിരുന്നു.