ഡാളസ് : സമീപകാലത്ത് കേട്ടുകേൾവി പോലുമില്ലാത്ത തരത്തിൽ വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നതും വളരെ ദുഃഖകരവും വിഷമകരവുമായ ഒരു ദാരുണ മരണം സംഭവിച്ചത് റൗലറ്റ് സിറ്റിലെ സ്ഥിരതാമസക്കാരനും കേരള അസോസിയേഷൻ മെമ്പറുമായ സാജൻ മാത്യുവാണ് അകാലത്തിൽ മരണമടഞ്ഞത്.

ഡാളസ് കൗണ്ടി മസ്‌കീറ്റ്സിറ്റിയിലെ ഗലോവേ അവെന്യൂയിൽ തന്റെ ഉടമസ്ഥതയിലുമുള്ള ഡോളർ സ്റ്റോറിൽ വെച്ച്  ബുധനാഴ്ച ഉച്ചക്ക് ആക്രമിയുടെ വെടിയേറ്റ് ദാരുണമായി കൊല്ലപ്പെടുകയായിരുന്നു. അദ്ദേഹത്തോടുള്ള ആദരസൂചകമായി വീട്ടിൽ സന്ദർശനം നടത്തി കുടുംബാഗ ങ്ങളെ ആശ്വസിപ്പിക്കുകയും വ്യാഴാഴ്ച നടത്തിയ ക്യാൻഡിൽ ലൈറ്റ് വിജിലിലും ഞായറാഴ്ച്ച  വൈകിട്ട്  ഡാളസിലെ പ്ലാനോയിലുള്ള സെഹിയോൻ മാർത്തോമ്മ പള്ളിയിൽ  വെച്ച് നടത്തിയ പൊതുദർശനത്തിലും അസോസിയേഷന്റെ സാന്നിധ്യവും സഹകരണവുമുണ്ടായിരുന്നു.

മലയാളി സമൂഹത്തിനു നേരെ നടക്കുന്ന കുറ്റകൃത്യങ്ങൾ അപലപനീയമാണെന്നും കുറ്റക്കാർക്ക് മാതൃകപരമായി ശിക്ഷ ഉറപ്പു വരുത്തണമെന്നും കേരള അസോസിയേഷൻ ഓഫ് ഡാളസ് എക്സിക്യൂട്ടീവ് കമ്മറ്റിയിൽ ആവശ്യപ്പെട്ടു. സങ്കടപ്പെടുന്ന കുടുംബാഗത്തെ ആശ്വസിപ്പിക്കാൻ വാക്കുകൾ ഒരിക്കലും പരിയാപ്തമല്ലെന്നറിയാം എന്നാലും വേദനാജനകമായ ദിവസങ്ങളിൽ ഞങ്ങളുടെ ഹൃദയം നിങ്ങളോടപ്പമുണ്ട്. നിങ്ങളുടെ അഗാധമായ വേദനയിൽ പങ്കു ചേരുകയും അനുശോചനം രേഖപ്പെടുത്തുകയും ചെയ്യുന്നതായി പ്രസിഡന്റ്‌ ഡാനിയേൽ കുന്നേലും സെക്രട്ടറി പ്രദീപ് നാഗനൂൽ ലും സംയുക്തമായി പറഞ്ഞു. കമ്മിറ്റിയിൽ അനുശോചനം പ്രമേയം വായിക്കുകയും ചെയ്തു. ജോർജ് ജോസഫ്, വി.എസ് ജോസഫ്, പി. ടി സെബാസ്റ്റ്യൻ, ടോമി നെല്ലുവേലിൽ,

വൈസ് പ്രസിഡന്റ്‌ ഷിജു എബ്രഹാം, ജോയിന്റ് സെക്രട്ടറി അനശ്വർ മാമ്പിള്ളി, ഡോ. ജെസ്സി പോൾ, ദീപക് മഠത്തിൽ, ഫ്രാൻസിസ് തോട്ടത്തിൽ ലേഖ നായർ,സാബു മാത്യു, സിജു കൈനിക്കര എന്നിവർ അസോസിയേഷൻ വിളിച്ചു ചേർത്ത കമ്മിറ്റിയിൽ പങ്കെടുക്കുകയുണ്ടായി.