ദുബായ്: ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയം കോണ്‍ഫറന്‍സിന് 2025ല്‍ ദുബായ് ആതിഥേയത്വം വഹിക്കും. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ശനിയാഴ്ച ഇക്കാര്യം അറിയിച്ചത്.

2025ലെ 27-ാമത് ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ ഓഫ് മ്യൂസിയംസ് ജനറല്‍ കോണ്‍ഫറന്‍സിനാണ് ദുബായ് വേദിയാകുന്നത്.

ഗള്‍ഫ് രാജ്യങ്ങളില്‍ നടക്കുന്ന ആദ്യ ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ ഓഫ് മ്യൂസിയംസ് ജനറല്‍ കോണ്‍ഫറന്‍സ് ആണ് ഇത്. കുറഞ്ഞത് 119 രാജ്യങ്ങള്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. ഇരുപതിനായിരം രാജ്യാന്തര മ്യൂസിയങ്ങള്‍ ഉള്‍പ്പെടും