ത്രിപുരയിലെ പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് തൃണമൂൽ കോൺഗ്രസ് എംപിമാർ തിങ്കളാഴ്ച ഡൽഹിയിൽ ധർണ നടത്തും. എംപിമാരുടെ 15 അംഗ സംഘം ഞായറാഴ്ച രാത്രി ഡൽഹിയിലെത്തുമെന്ന് ടിഎംസി വൃത്തങ്ങൾ അറിയിച്ചു.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തും. സുഖേന്ദു ശേഖർ റോയ്, കല്യാൺ ബാനർജി, ഡെറക് ഒബ്രിയൻ സൗഗത റോയ്, ഡോല സെൻ എന്നിവരാണ് പ്രതിനിധി സംഘത്തിലുള്ളത്.

നേരത്തെ, ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബിന്റെ പൊതുയോഗത്തിനിടെ ബഹളം വച്ചതിന് തൃണമൂൽ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് സയോണി ഘോഷിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രാഥമിക തെളിവുകളുടെ അടിസ്ഥാനത്തിലാണ് സയോണിയെ അറസ്റ്റ് ചെയ്തത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 307, 153 വകുപ്പുകൾ പ്രകാരമാണ് കേസ്. ആക്രമണം നടത്തിയവർക്കെതിരെ നടപടിയെടുക്കുമെന്നും അഡീഷണൽ സൂപ്രണ്ട് ഓഫ് പൊലീസ് (എഎസ്പി) വെസ്റ്റ് ബി ജഗദീശ്വർ റെഡ്ഡി പറഞ്ഞു.

അതേസമയം സയോണിക്ക് നേരെ ഈസ്റ്റ് അഗർത്തല വനിതാ സ്‌റ്റേഷനിൽ വെച്ച് കൈയേറ്റ ശ്രമം നടന്നതായി ടി.എം.സി ആരോപിച്ചു. സംഭവത്തിൽ നാല് ടിഎംസി പ്രവർത്തകർക്ക് പരുക്കേറ്റിരുന്നു.