സൗദിയില്‍ മരുഭൂമിയില്‍ തമ്പടിക്കുന്നവര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്.തണുപ്പ് കാലത്ത് അവധി ദിനങ്ങള്‍ ചിലവഴിക്കുന്നതിനായി സ്വദേശികളും വിദേശികളും ധാരാളമായി മരുഭൂമിയില്‍ തമ്ബടിക്കാറുണ്ട്.

ഇത്തരക്കാര്‍ എളുപ്പത്തില്‍ കൂട്ടിച്ചേര്‍ക്കുവാനും അഴിച്ചെടുക്കുവാനും കഴിയുന്ന തമ്ബുകള്‍ തെരഞ്ഞെടുക്കണം. ആവശ്യത്തിനുള്ള ഭക്ഷണവും, കുടിവെള്ളവും കരുതണം. ലൈറ്റുകള്‍, മൊബൈല്‍ ഫോണുകള്‍ ചാര്‍ജ് ചെയ്യുന്നതിനുള്ള സംവിധാനങ്ങള്‍, കയര്‍, പ്രഥമ ശുശ്രൂഷാ കിറ്റ് എന്നിവ ഉറപ്പാക്കണം. തീ, വിറക്, ബാര്‍ബിക്യൂ ഉപകരണങ്ങള്‍ എന്നിവ സൂക്ഷ്മകതയോടെ കൈകാര്യം ചെയ്യേണ്ടതാണെന്നും, കാറ്റുള്ള സമയങ്ങളില്‍ തീ പടരാതിരിക്കാന്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും നിര്‍ദേശമുണ്ട്.

വാഹനത്തിന്റെ സുരക്ഷയും ഇന്ധന ക്ഷമതയും പരിശോധിക്കണം. കൂടാതെ തമ്ബടിക്കുന്ന പ്രദേശങ്ങളില്‍ മാലിന്യങ്ങള്‍ കത്തിക്കരുത്. തമ്ബുകള്‍ക്കിടിയില്‍ 200 മീറ്റര്‍ അകലം പാലിക്കേണ്ടതാണ്. ഉച്ചഭാഷിണികള്‍ ഉപയോഗിക്കുവാനോ ആയുധങ്ങള്‍ കൊണ്ട് വരാനോ പാടില്ല. മഴ പെയ്യുമ്ബോള്‍ താഴ്വരകളില്‍ തമ്ബടിക്കുന്നതും തീയിടുന്നതും ഒഴിവാക്കണം. മരങ്ങളും ചെടികളും നശിപ്പിക്കുന്നത് ശിക്ഷാര്‍ഹമാണ്.