ടെക്‌സസ് ഗവര്‍ണറുമായ ഗ്രെഗ് അബോട്ടിനെതിരെ ബെറ്റോ ഒ’റൂര്‍ക്ക് മത്സരിക്കുന്നു. ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥിയായാണ് അദ്ദേഹത്തിന്റെ മത്സരം. വിജയിച്ചാല്‍ 1990-കള്‍ക്ക് ശേഷം ഈ സീറ്റ് വഹിക്കുന്ന ആദ്യ ഡെമോക്രാറ്റായി ഒ’റൂര്‍ക്ക് മാറും. വിദ്യാഭ്യാസം, ഗര്‍ഭച്ഛിദ്രം, തോക്ക് എന്നീ വിഷയങ്ങളിലെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ നിലപാടുകളെ വിമര്‍ശിച്ചു കൊണ്ടാണ് റൂര്‍ക്ക് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് മെഡികെയ്ഡ് കവറേജ് വിപുലീകരിക്കാനും മരിവാന നിയമവിധേയമാക്കാനും താന്‍ പദ്ധതിയിടുന്നതായും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.