മീനച്ചിൽ താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ ഭൂമിക്കടിയിൽ നിന്നും മുഴക്കമുണ്ടായതായി റിപ്പോർട്ട്. നേരിയ ഭൂചലനമെന്നാണ് പ്രാഥമിക വിവരം. ഉച്ചയ്‌ക്ക് പന്ത്രണ്ട് മണിയോടെയായിരുന്നു സംഭവം.

കോട്ടയത്തെ ഇടമറ്റം, പാലാ, ഭരണങ്ങാനം, പൂവരണി, പൂഞ്ഞാർ, പനച്ചിപ്പാറ എന്നീ മേഖലകളിലാണ് മുഴക്കം അനുഭവപ്പെട്ടത്. സംഭവത്തെ തുടർന്ന് ഇടുക്കിയിലെ സീസ്‌മോഗ്രാഫിൽ ചലനം രേഖപ്പെടുത്തിയതായി അധികൃകർ പറഞ്ഞു.

മുഴക്കം ഉണ്ടായതിനെ തുടർന്ന് പ്രദേശത്ത് നാശനഷ്ടങ്ങൾ ഒന്നും തന്നെ റിപ്പോർട്ട് ചെയ്തിട്ടില്ല. സംഭവത്തെ തുടർന്ന് ജിയോളജി വകുപ്പ് പരിശോധന ആരംഭിച്ചതായി വില്ലേജ് ഓഫീസർ അറിയിച്ചു. പരിശോധനയുടെ വിശദാംശങ്ങൾ ലഭിച്ച ശേഷം മാത്രമേ അപകട സാധ്യതകളെ കുറിച്ചും മറ്റ് മുൻ കരുതലുകൾ സ്വീകരിക്കന്നതിനെ കുറിച്ചും വിലയിരുത്താനാകൂവെന്ന് അധികൃതർ അറിയിച്ചു.