പ്രൊഫഷണൽ മാജിക്ക് ഷോ നിർത്തുന്നുവെന്ന് മജീഷ്യൻ മുതുകാട്. പ്രതിഫലം വാങ്ങിയുള്ള മാജിക്ക് ഷോകളിൽ നിന്നാണ് വിട്ടു നിൽക്കുന്നത്. ഭിന്നശേഷി കുട്ടികൾക്കായി മുഴുവൻ സമയം ചിലവഴിക്കാനാണ് തീരുമാനം.

നാല് പതിറ്റാണ്ടിലധികമായി മാജിക്ക് ഷോകളിൽ സജീവ സാന്നിധ്യമായിരുന്നു മജീഷ്യൻ മുതുകാട്. ഭിന്നുശേഷി കുട്ടികൾക്കായി പുതിയ പദ്ധതികൾ ആവിഷ്‌കരിക്കുമെന്നും ഇത് ജീവിതത്തിലെ പ്രധാന വഴിതിരിവെന്നും മജീഷ്യൻ ഗോപിനാഥ് മുതുകാട് അറിയിച്ചു.

ലോകമാന്ത്രിക സംഘടനയായ ഇന്റർനാഷണൽ ബ്രദർഹുഡ് ഓഫ് മെജിഷ്യൻസിന്റ വിശിഷ്ടാംഗീകാരം ലഭിച്ച വ്യക്തിയാണ് ഗോപിനാഥ് മുതുകാട്. കേരള സംഗീത നാടക അക്കാദമി പുരസ്‌കാരം, പ്രതിഭാ പ്രണാമം,ഗവണ്മെന്റ് ഓഫ് കേരള തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

വിവിധ ചാനലുകളിലും സ്റ്റേജ് ഷോകളിലും മാജിക് പരിപാടികൾ അവതരിപ്പിക്കുന്ന മുതുകാട് ‘മാജിക് പ്ലാനെറ്റിന്റെ’ സ്ഥാപകൻ കൂടിയാണ്. കുട്ടികൾക്ക് വിനോദത്തോടൊപ്പം വിജ്ഞാനവും പകർന്നു നൽകാൻ തിരുവനന്തപുരത്ത് ആരംഭിച്ച കേന്ദ്രമാണ് മാജിക് പ്ലാനെറ്റ്. ഈഫ് യൂ ഡോണ്ട് ബിലീവ് ഇൻ മാജിക് യു വിൽ നെവർ ഫൈൻഡ് ഇറ്റ്… ഇതാണ് കിൻഫ്രായിലെ മാജിക് പ്ലാനെറ്റിലെ സ്വാഗതവാക്യം. കഴക്കൂട്ടത്ത് കിൻഫ്രാ ഫിലിം ആൻഡ് വീഡിയോ പാർക്കിലാണ് ഈ സ്ഥാപനം.