ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന സല്യൂട്ട് തമിഴിലും തെലുങ്കിലും ഡബ് ചെയ്യും.

ദുല്‍ഖറിന്റെ കുറുപ്പ് ആഗോളതലത്തില്‍ നേടുന്ന സമാനതകളില്ലാത്ത വിജയമാണ് സല്യൂട്ട്. ഇൗ തീരുമാനമെടുക്കാന്‍ അണിയറ പ്രവര്‍ത്തകരെ പ്രേരിപ്പിച്ചത്.ബോബി- സഞ്ജയിന്റെ രചനയില്‍ റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന സല്യൂട്ട് നിര്‍മ്മിക്കുന്നത് വേഫെയറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ തന്നെയാണ്. ദുല്‍ഖര്‍ ആദ്യമായി മുഴുനീള പൊലീസ് വേഷത്തില്‍ പ്രത്യക്ഷപ്പെടുന്ന ചിത്രം ജനുവരിയിലാണ് തിയേറ്ററുകളിലെത്തുന്നത്.