മാത്യു പത്തായത്തിൽ

ഹ്യൂസ്റ്റൺ: ഇന്ന് ആരംഭിക്കുന്നതായ നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസന യുവജനസഖ്യത്തിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ഇരുപത്തിയൊന്നാമത് ഭദ്രാസന കോൺഫ്രറൻസ്  ഉത്‌ഘാടനം ചെയ്യുവാനായി ഹൂസ്റ്റൺ അന്താരാഷ്ട്ര എയർപോർട്ടിൽ എത്തിച്ചേർന്ന ഭദ്രാസനാധിപൻ ബിഷപ് ഡോ.ഐസക് മാർ ഫിലക്സിനോസിനും, ഭദ്രാസന സെക്രട്ടറി റവ.അജു അബ്രഹാമിനും വൻ വരവേൽപ്പ്  നൽകി.

ഹൂസ്റ്റൺ ഇമ്മാനുവേൽ മാർത്തോമ്മാ  ഇടവക യുവജനസഖ്യം ആതിഥേയത്വം വഹിക്കുന്ന കോൺഫറൻസ്  നവംബർ 12, 13, 14 (വെള്ളി,ശനി,ഞായർ) തീയതികളിൽ  ഇമ്മാനുവേൽ മാർത്തോമാ ദേവാലയത്തിലും ഇമ്മാനുവേൽ സെന്ററിലുമായിട്ടാണ് നടത്തപ്പെടുന്നത്.  ഭദ്രാസനത്തിന്റെ വിവിധ ഇടവകളിൽ നിന്ന് അനേക യുവജനസഖ്യാഗംങ്ങൾ ഇതിനോടകം രജിസ്റ്റർ ചെയ്തു കഴിഞ്ഞതായി ചുമതലക്കാർ അറിയിച്ചു.

ഹ്യൂസ്റ്റൺ ഇമ്മാനുവേൽ ഇടവക വികാരി റവ.ഡോ.ഈപ്പൻ വർഗീസിന്റെ നേതൃത്വത്തിൽ കോൺഫ്രറൻസ് കൺവീനർ അജു ജോൺ വരിക്കാട്, റെജി വി.കുര്യൻ (ഇടവക വൈസ്.പ്രസിഡന്റ്), തോമസ് വി.മാത്യു (ട്രസ്റ്റി), ക്രിസ്റ്റഫർ ജോർജ് (സെക്രട്ടറി), വിൽ‌സൺ മാത്യു (ലേ ലീഡർ), എം.എ വർഗീസ് (മണ്ഡലം പ്രതിനിധി), രാജൻ ഡാനിയേൽ (അസംബ്ലി മെംബർ), ജോസഫൈൻ ഈപ്പൻ, ലീന എബ്രഹാം (കമ്മറ്റി അംഗങ്ങൾ) എന്നിവർ എയർപോർട്ടിൽ ബിഷപ് ഡോ.മാർ ഫിലക്സിനോസിനെയും, ഭദ്രാസന സെക്രട്ടറി റവ.അജു എബ്രഹാമിനെയും സ്വികരിക്കുവാൻ എത്തിയിരുന്നു.