തിരുവനന്തപുരം: കേരളത്തില്‍ വ്യാജമരുന്ന് വില്‍ക്കുന്നില്ലെന്ന് മന്ത്രി വീണ ജോര്‍ജ്. സംസ്ഥാനത്ത് വില്‍ക്കുന്നതില്‍ നിലവാരം കുറഞ്ഞ മരുന്ന് നാമമാത്രമാണെന്നും അനൂപ് ജേക്കബിന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടി നല്‍കി.

സംസ്ഥാനത്ത് ഒരു സമയം 2.5 ലക്ഷം ബാച്ച്‌ മരുന്നാണ് വരുന്നത്. ഇവയുടെ മുഴുവനും ഗുണനിലവാരം സമയബന്ധിതമായി പരിശോധിക്കാനുള്ള ആള്‍ബലവും അനുബന്ധസൗകര്യങ്ങളുമില്ല. ഒരു ബാച്ച്‌ പരിശോധിക്കാന്‍ മൂന്നു മുതല്‍ 20 ദിവസം വരെ വേണ്ടിവരും.

അതുകൊണ്ടാണ് ക്രമരഹിത പരിശോധന നടത്തുന്നത്. നിലവില്‍ മൂന്നു ലാബാണ് മരുന്ന് പരിശോധനക്കുള്ളത്. ഇവിടെ ഒരു മാസം കൊണ്ട് 115 ബാച്ച്‌ സാമ്ബിളാണ് പരിശോധിക്കുന്നത്. ഡ്രഗ് കണ്‍ട്രോളര്‍മാരുടെ അധിക തസ്തികകള്‍ സൃഷ്ടിക്കുന്നത് പരിഗണനയിലുണ്ടെന്നും മന്ത്രി പറഞ്ഞു.