ദ​ക്ഷി​ണ ​കൊ​റി​യ​ന്‍ മു​ന്‍ പ്ര​സി​ഡ​ന്‍​റ്​ താ​യെ വൂ ​അ​ന്ത​രി​ച്ചു.അ​സു​ഖ ബാ​ധി​ത​നാ​യി ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ്​ അ​ന്ത്യ​മെ​ന്ന്​ സോ​ള്‍ നാ​ഷ​ന​ല്‍ യൂ​നി​വേ​ഴ്​​സി​റ്റി ഹോ​സ്​​പി​റ്റ​ല്‍ അ​റി​യി​ച്ചു.

1988 മു​ത​ല്‍ 1993 വ​രെ ദ​ക്ഷി​ണ കൊ​റി​യ​യു​ടെ പ്ര​സി​ഡ​ന്‍​റാ​യി​രുന്നു. 1979ല്‍ ​സൈ​നി​ക അ​ട്ടി​മ​റി ന​ട​ത്തി ഭ​ര​ണം പി​ടി​ച്ച ചു​ന്‍ ഡു ​ഹ്വാ​ന്​ സു​ഹൃ​ത്താ​യ താ​യെ വൂ ​ശ​ക്ത​മാ​യ പി​ന്തു​ണ ന​ല്‍​കി​യി​രു​ന്നു.സൈ​ന്യ​ത്തിന്റെ ഒ​രു ഡി​വി​ഷ​നെ ന​യി​ച്ച താ​യെ വൂ ​ത​ല​സ്ഥാ​നം പി​ടി​ച്ച​ട​ക്കു​ന്ന​തി​ല്‍ സ​ഹാ​യി​ച്ചി​രു​ന്നു. ചു​ന്‍ ഡു ​ഹ്വാന്റെ പി​ന്‍​ഗാ​മി​യാ​യി താ​യെ വൂ ​വ​രാ​നി​രി​ക്കെ രാ​ജ്യ​ത്ത്​ ജ​നാ​ധി​പ​ത്യാ​നൂ​കൂ​ല പ്ര​ക്ഷോ​ഭം ശ​ക്ത​മാ​യി. 1980ല്‍ ​ഗ്വാ​ങ്​​ജു ന​ഗ​ര​ത്തി​ല്‍ ​പ്ര​ക്ഷോ​ഭം ന​ട​ത്തി​യ ജ​നാ​ധി​പ​ത്യാ​നൂ​കൂ​ലി​ക​ളാ​യ 200 പേ​രെ സൈ​ന്യം വ​ധി​ച്ചു.

1987ല്‍ ​ഉ​യ​ര്‍​ന്നു​വ​ന്ന ശ​ക്ത​മാ​യ ജ​ന​കീ​യ പ്ര​ക്ഷോ​ഭ​ത്തെ തു​ട​ര്‍​ന്ന്​ പ്ര​സി​ഡ​ന്‍​റ്​ തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ത്താ​ന്‍ ചു​ന്‍ ഡു ​ഹ്വ​യും ത​യെ വൂ​വും നി​ര്‍​ബ​ന്ധ​തി​രാ​യി. 1987 ഡി​സം​ബ​റി​ല്‍ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പ്ര​തി​പ​ക്ഷ നി​ര​യി​ലെ ഭി​ന്ന​ത മു​ത​ലെ​ടു​ത്ത്​ താ​യെ വൂ ​പ്ര​സി​ഡ​ന്‍​റാ​യി.