വെള്ളി മെഡല്‍ സ്വന്തമാക്കിയ മകന് അഭിനന്ദനവുമായി നടന്‍ മാധവന്‍.നീന്തല്‍ ചാമ്ബ്യന്‍ ഷിപ്പില്‍ ബസവനഗുഡി അക്വാട്ടിക് സെന്ററില്‍ നടന്ന മത്സരത്തില്‍മഹാരാഷ്ട്രയെ പ്രതിനിധീകരിച്ച്‌ 800 മീറ്റര്‍ ഫ്രീസ്‌റ്റൈല്‍ നീന്തല്‍, 1500 ഫ്രീസ്‌റ്റൈല്‍ നീന്തല്‍, 4×100 ഫ്രീസ്‌റ്റൈല്‍ റിലേ, 4×200 ഫ്രീസ്‌റ്റൈല്‍ റിലേ ഇനങ്ങളിലാണ് വെള്ളി മെഡല്‍ സ്വന്തമാക്കിയത് .മാധവന്റെ മകന്‍ വേദാന്ത് മഹാരാഷ്ട്രക്ക് വേണ്ടി ഏഴ് മെഡലുകളാണ് നേടിയത്. നാല് വെള്ളിയും മൂന്ന് വെങ്കലവും ഈ പതിനാറുകാരന്‍ സ്വന്തമാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍ .100 മീറ്റര്‍ ഫ്രീസ്‌റ്റൈല്‍ നീന്തല്‍, 200 മീറ്റര്‍ ഫ്രീസ്‌റ്റൈല്‍ നീന്തല്‍, 400 മീറ്റര്‍ ഫ്രീസ്‌റ്റൈല്‍ നീന്തല്‍ ഇനങ്ങളില്‍ വേദാന്ത് വെങ്കല മെഡലുകള്‍ നേടിയതായും ദി ബ്രിഡ്ജ് റിപ്പോര്‍ട്ട് ചെയ്തു.ഇതിനെ തുടര്‍ന്ന് മകന് അഭിനന്ദനവുമായി രംഗത്തെത്തിയിരിക്കുകയാണ് നടന്‍ മാധവന്‍ . നീന്തലിലുള്ള മകന്റെ കഴിവിനെ കുറിച്ച്‌ മുന്‍പും മാധവന്‍ പല അവസരങ്ങളിലും സംസാരിച്ചിട്ടുണ്ട്.മകനെ സംബന്ധിച്ച്‌ എപ്പോഴും പിന്തുണയ്ക്കും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന സാന്നിധ്യം കൂടിയാണ് മാധവന്‍ എന്ന അച്ഛന്‍. ഈ വര്‍ഷമാദ്യം മകന്റെ ടീമിന് വിജയാശംസകള്‍ നേര്‍ന്ന് ടീമിനൊപ്പമുള്ള ചിത്രവും മാധവന്‍ പങ്കു വെച്ചിരുന്നു.