ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രതയിലാണ് സംസ്ഥാനം. ഇതിനിടെ നിലവിലെ സ്ഥിതി ചര്‍ച്ച ചെയ്യാന്‍ ഉന്നതതല അടിയന്തര യോഗം ഇന്ന് വൈകിട്ട് ഓണ്‍ലൈനായി നടക്കുമെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചിട്ടുണ്ട്. യോഗത്തില്‍ തമിഴ്നാടിന്റെ പ്രതിനിധികളും ഈ പങ്കെടുക്കും. അണക്കെട്ടിലെ ജലനിരപ്പു കുറയ്ക്കാന്‍ തമിഴ്നാട് തയാറാക‍മെന്നാണ് കേരളത്തിന്‍്റെ പ്രതീക്ഷ. നിലവില്‍ തമിഴ്നാട് കൂടുതല്‍ വെള്ളം എടുക്കുന്നുണ്ട്. ‍ആശങ്ക പര‍ത്തേണ്ട കാര്യങ്ങള്‍ ഇപ്പോഴില്ല. കേരളം ഉന്നയിച്ച പ്രശ്നങ്ങള്‍ മേല്‍നോട്ട സമിതി യോഗത്തില്‍ പരിഹരിക്കാന്‍ കഴിയും. കാലാവസ്ഥാ മാറ്റം ഉള്‍പ്പെടെ ചൂണ്ടിക്കാട്ടി തമിഴ്നാടിനു കേരളം ഇതിനകം കത്തയച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.നിലവില്‍ 137.6 അടിയാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ്.