മുംബൈ: കഴിഞ്ഞ ദിവസങ്ങളില്‍ വ്യക്തിപരമായ ആരോപണങ്ങളിലൂടെ നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി)യുടെ സോണല്‍ മാനേജര്‍ സമീര്‍ വാങ്കഡെ യെ വേട്ടയാടിക്കൊണ്ടിരുന്ന എന്‍സിപി മന്ത്രി നവാബ് മാലിക്കിനെതിരെ എന്‍സിബി.

മയക്കമരുന്ന് കേസില്‍ പിടിയിലായ നവാബ് മാലിക്കിന്‍റെ മരുമകന്‍ സമീര്‍ ഖാന്‍റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് എന്‍സിബി മുംബൈ ഹൈക്കോടതിയെ സമീപിക്കുന്നത്. മയക്കമരുന്ന് കേസില്‍ ജാമ്യവ്യവസ്ഥ ലംഘിച്ചുവെന്നും അതിനാല്‍ സമീര്‍ ഖാന്‍റെ ജാമ്യം റദ്ദാക്കണമെന്നുമാണ് എന്‍സിബി ആവശ്യപ്പെടുന്നത്. മയക്കമരുന്ന് കടത്തിനും ഗൂഡാലോചനയ്ക്കുമാണ് സമീര്‍ ഖാന്‍ അറസ്റ്റിലായത്. 194.6 കിലോഗ്രാം കഞ്ചാവ് മേഘാലയയിലെ ഷില്ലോങിലേക്ക് കടത്താന്‍ ശ്രമിച്ചു എന്നതായിരുന്നു കേസ്. കഞ്ചാബ് സംഭരിക്കല്‍, വില്‍ക്കല്‍, വാങ്ങല്‍ എന്നിവയ്ക്ക് ഗൂഡാലോചന നടത്തിയെന്നും ആരോപണമുണ്ട്. കൂടെ അഞ്ചുപേരെയും അറസ്റ്റ് ചെയ്തു.

ഈ വര്‍ഷം ജനവരി 13നാണ് മഹാരാഷ്ട്ര മന്ത്രിയും എന്‍സിപി നേതാവുമായ നവാബ് മാലിക്കിന്‍റെ മരുമകന്‍ സമീര്‍ ഖാനെ മയക്കമരുന്ന് കേസില്‍ എന്‍സിബി അറസ്റ്റ് ചെയ്തത്. എട്ട് മാസം ജയിലില്‍ കഴിഞ്ഞ ശേഷം സപ്തംബര്‍ 27നാണ് ഇദ്ദേഹത്തിന് ജാമ്യം ലഭിച്ചത്. മരുമകനെ ജയിലില്‍ നിന്നും നേരത്തെ മോചിപ്പിക്കാനുള്ള നവാബ് മാലിക്കിന്‍റെ രാഷ്ടീയ സമ്മര്‍ദ്ദങ്ങള്‍ വിലപ്പോകാത്തതും ഇപ്പോള്‍ സമീര്‍ വാങ്കഡെയ്‌ക്കെതിരെ ആരോപണവുമായി ഇറങ്ങാന്‍ അദ്ദേഹത്തെ പ്രരിപ്പിക്കുന്നുവെന്നും ആരോപണമുണ്ട്.

കഴിഞ്ഞ ദിവസങ്ങളില്‍ സമീര്‍ വാങ്കഡെയ്‌ക്കെതിരെ വ്യക്തിപരമായ കടന്നാക്രമണവും നവാബ് മാലിക്ക് നടത്തിയിരുന്നു. സമീര്‍ മുസ്ലിമാണെന്നും അച്ഛന്‍റെ പേര് ദാവൂദ് എന്നാണെന്നും ആരോപിച്ചിരുന്നു. എന്നാല്‍ ഇത് രണ്ടും വ്യാജമായ ആരോപണമാണെന്ന് സമീര്‍ വാങ്കഡെ തിരിച്ചടിച്ചിരുന്നു. അമ്മ മുസ്ലിമാണെങ്കിലും താന്‍ ഹിന്ദുവായാണ് വളര്‍ന്നതെന്നും അച്ഛന്‍ മുസ്ലിമല്ലെന്നും അച്ഛന്റെ പേര് ദാവൂദ് എന്നല്ലെന്നും സമീര്‍ വാങ്കഡെ തിരിച്ചടിച്ചിരുന്നു.

കഴിഞ്ഞ കുറെ ദിവസങ്ങളായി സമീര്‍ വാങ്കഡെയ്ക്കെതിരെ നവാബ് മാലിക് ആരോപണങ്ങള്‍ ഉന്നയിക്കുകയാണ്. എന്നാല്‍ ഈ ആരോപണങ്ങളില്‍ ഭൂരിഭാഗവും വ്യാജമായിരുന്നു. അറസ്റ്റ് ചെയ്യുന്ന സമയത്ത് ആര്യന്‍ ഖാന്‍റെ കയ്യില്‍ മയക്കമരുന്നില്ലായിരുന്നെന്നും അറസ്റ്റ് വ്യാജമാണെന്നുമായിരുന്നു ആദ്യത്തെ ആരോപണം. എന്നാല്‍ വാട്‌സാപ് ചാറ്റുകള്‍ പുറത്തുകൊണ്ടുവന്നതോടെ ഇതിന് പ്രസക്തിയില്ലാതായി.

പിന്നീട് ബോളിവുഡ് താരങ്ങളില്‍ നിന്നും പണം പിടുങ്ങാന്‍ സമീര്‍ വാങ്കഡെ ദുബായിലേക്കും മാലിദ്വീപിലേക്കും പോയതായി നവാബ് മാലിക്ക് ആരോപിച്ചു. ഇക്കാര്യത്തില്‍ കൂട്ടിന് സമീര്‍ വാങ്കഡെയുടെ സഹോദരി യാസ്മീന്‍ വാങ്കെഡെയും ഉണ്ടായിരുന്നെന്നും ചില ചിത്രങ്ങള്‍ എടുത്തുകാട്ടി നവാബ് മാലിക്ക് ആരോപിച്ചിരുന്നു. എന്നാല്‍ താന്‍ ഇതുവരെയും ദുബായില്‍ പോയിട്ടില്ലെന്നും മാലിദ്വീപില്‍ കുടുംബത്തോടൊപ്പം സന്ദര്‍ശിച്ചത് സ്വന്തം പോക്കറ്റിലെ പണം കൊണ്ടാണെന്നും ഇതിന് മേലധികാരികളോട് അനുമതി ചോദിച്ച ശേഷമാണ് പോയതെന്നും സമീര്‍ വാങ്കഡെ വിശദീകരണം നല്‍കി. നവാബ് മാലിക്കിനെതിരെ വ്യാജ ആരോപണ