കുവൈത്ത്​ സിറ്റി: കുവൈത്തില്‍ മലയാളിയുടെ മൃതദേഹം ഒഴിഞ്ഞ കെട്ടിടത്തില്‍ കണ്ടെത്തി. കോട്ടയം വേലൂര്‍ സ്വദേശി മാളിയേക്കല്‍ നസിയ മന്‍സിലില്‍ മുഹമ്മദ്​ അന്‍സാര്‍ (45) ആണ്​ മരിച്ചത്​. ഒരുമാസം മുമ്ബാണ്​ കാണാതായത്​. അന്നുമുതല്‍ സുഹൃത്തുക്കളും സാമൂഹിക പ്രവര്‍ത്തകരും അന്വേഷിച്ചുവരികയായിരുന്നു. റെഡി​മെയ്​ഡ്​ ഷോപ്പിലായിരുന്നു ജോലി.

മൃതദേഹം കണ്ടെത്തിയതിന്​ സമീപത്തെ ഒഴിഞ്ഞ സ്ഥലത്ത്​ ഇദ്ദേഹം ഇരിക്കാറുണ്ടായിരുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ്​ ഈ ഭാഗത്ത്​ കൂടുതല്‍ അന്വേഷണം നടത്തിയത്​. ബുധനാഴ്​ച കണ്ടെത്തിയ മൃതദേഹം അന്‍സാറിന്റെ താണെന്ന്​ ഞായറാഴ്​ച ഫോറന്‍സിക്​ പരിശോധനയില്‍ സ്ഥിരീകരിച്ചു. പിതാവ്​: മുഹമ്മദ്​ ഇബ്രാഹിം. മാതാവ്​: ബീമ ബീവി. ഭാര്യ ദുബൈയില്‍ നഴ്​സ്​ ആണ്​. രണ്ട്​ മക്കള്‍ നാട്ടിലുണ്ട്​.