കൊച്ചി: കൊറോണ വ്യാപനത്തെ തുടര്‍ന്ന് നീണ്ട കാലമായി അടച്ചിട്ടിരുന്ന തിയറ്റേറുകള്‍ നാളെ മുതല്‍ തുറക്കും. ജെയിംസ് ബോണ്ടിന്റെ നോ ടൈം ടു ഡെയാണ് തിയറ്റേറുകളിലെ ഉദ്ഘാടന ചിത്രം. ജോജു ജോര്‍ജ്ജ് പൃഥ്വിരാജ് ചിത്രം സ്റ്റാറാണ് റിലീസിന് എത്തുന്ന മലയാള ചിത്രം.

നവംബര്‍ 12 ന് ദുല്‍ഖര്‍ സല്‍മാന്‍ ചിത്രമായ കുറുപ്പ് തിയറ്റേറുകളില്‍ പ്രദര്‍ശനത്തിന് എത്തും. തമിഴ് ചിത്രമായ ഡോക്ടര്‍,ഇംഗ്ലീഷ് ചിത്രമായ വെനം 2 എന്നിവയും തിയറ്റേറുകളില്‍ എത്തും. രജനികാന്തിന്റെ അണ്ണാത്തെ,അക്ഷയ് കുമാറിന്റെ സൂര്യവംശി എന്നീ ചിത്രങ്ങളുടെയും റീലിസ് പ്രഖ്യാപിച്ചിട്ടുണ്ട്.

ആസിഫ് അലിയുടെ എല്ലാം ശരിയാകും എന്ന ചിത്രത്തിന്റെ റീലിസ് നവംബര്‍ 19 നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നവംബര്‍ 25 ഓടെ സുരേഷ് ഗോപി ചിത്രം കാവല്‍ തിയറ്ററുകളില്‍ എത്തും. മോഹന്‍ലാലിന്റെ ബിഗ്ബജറ്റ് ചിത്രമായ മരക്കാറിന്റെ റീലിസ് തീയതി പ്രഖ്യാപിച്ചിട്ടില്ല.

കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ചാണ് തിയറ്ററുകള്‍ തുറക്കുന്നത്. 50 ശതമാനം സീറ്റിംഗ് നിയന്ത്രണമാണ് തിയറ്റേറുകള്‍ ഒരുക്കിയിരിക്കുന്നത്.