പോക്സോ കേസില്‍ മോന്‍സന്‍ മാവുങ്കലിന്‍റെ മേക്കപ്പ് മാന്‍ ജോഷി അറസ്റ്റിലായി. എറണാകുളം നോര്‍ത്ത് പോലീസാണ് അറസ്റ്റ് ചെയ്തത്.

തുടര്‍ വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് പെണ്‍കുട്ടിയെ കലൂരിലെ വീട്ടില്‍ വെച്ച്‌ ബാലാത്സംഗം ചെയ്തെന്ന പെണ്‍കുട്ടിയുടെ പരാതിയില്‍ മോന്‍സണിനെതിരെയും കേസെടുത്തിരിന്നു. ജോഷിക്കെതിരെയും പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു.

2013ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. കലൂരിലെ വീട്ടിന് പുറമെ കൊച്ചിയിലെ മറ്റൊരു വീട്ടില്‍ വെച്ചും പീഡനം നടന്നു. പെണ്‍കുട്ടിക്ക് 17 വയസുള്ളപ്പോഴാണ് പീഡനം നടന്നത്. ഈ സാഹചര്യത്തിലാണ് മോന്‍സനെതിരെ പോക്‌സോ കേസ് ചുമത്തിയത്.