ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിലൊന്നാണ് കണ്ണ്. കണ്ണിന്റെ ആരോഗ്യം ഏറെ പ്രധാനപ്പെട്ട ഒന്നാണ്. കണ്ണിന്റെ ആരോ​ഗ്യത്തിനായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

➤ കാരറ്റ് കഴിക്കുന്നത് കാഴ്ചശക്തി മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. ഇതില്‍ അടങ്ങിയിരിക്കുന്ന ബീറ്റാ കരോട്ടിന്‍ കാഴ്ച്ചശക്തി വര്‍ദ്ധിപ്പിക്കാനും നേത്രരോ​ഗങ്ങള്‍ അകറ്റാനും സഹായിക്കും.

➤ ദിവസവും കണ്ണിന് മുകളില്‍ ഐസ് ക്യൂബ് വയ്ക്കുന്നത് കണ്ണിന് കുളിര്‍മ്മ കിട്ടുന്നതിന് സഹായകമാണ്. കമ്ബ്യൂട്ടറിന് മുന്നില്‍ അധികനേരം ഇരിക്കുന്നവര്‍ ഐസ് ക്യൂബ് ഉപയോ​ഗിക്കുന്നത് ഏറെ നല്ലതാണ്.

➤ ദിവസവും കണ്ണിന് മുകളില്‍ ചെറിയ കഷ്ണം വെള്ളരിക്ക വയ്ക്കുന്നത് കണ്ണിന് കുളിര്‍മ കിട്ടാന്‍ സഹായിക്കും.

➤ കണ്ണിന് മുകളില്‍ രണ്ട് കെെകള്‍ വച്ച്‌ അല്‍പ നേരം അടച്ച്‌ വയ്ക്കുന്നത് കണ്ണുകള്‍ക്ക് റിലാക്‌സേഷന്‍ ലഭിക്കാന്‍ സഹായിക്കുന്നു.