ഷിം​ല: ഉ​ത്ത​രാ​ഖ​ണ്ഡില്‍ പര്‍വതാരോഹകര്‍ ഉ​ള്‍​പ്പ​ടെ​യു​ള്ള സം​ഘത്തിലെ 11 പേര്‍ ക​ന​ത്ത മ​ഞ്ഞു വീ​ഴ്ച​യും പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യെ​യും തു​ട​ര്‍​ന്ന് മരണമടഞ്ഞു. ഉ​ത്ത​രാ​ഖ​ണ്ഡിലെ ലം​ഖാ​ഗ പാ​സി​ല്‍ കു​ടു​ങ്ങി​യ 17 പേ​രെ എ​യ​ര്‍​ഫോ​ഴ്‌​സി​ന്‍റെ നേ​തൃ​ത്വ​ത്തില്‍ കണ്ടെത്താന്‍ ശ്രമിച്ചപ്പോളാണ് ഇ​വി​ടെ നി​ന്നും 11 മൃ​ത​ദേ​ഹ​ങ്ങ​ള്‍ കണ്ടെത്തിയത്.
ഏ​ക​ദേ​ശം 17,000 അ​ടി ഉ​യ​ര​ത്തി​ല്‍ സ്ഥി​തി​ചെ​യ്യു​ന്ന ലം​ഖാ​ഗ പാ​സി​ല്‍ ഒ​ക്ടോ​ബ​ര്‍ 18നാ​ണ് ഇവര്‍ വ​ഴി​തെ​റ്റി കു​ടു​ങ്ങി​യ​ത്. ഈ​മാ​സം 20ഓ​ടെ​യാ​ണ് ദേ​ശീ​യ ദു​ര​ന്ത​നി​വാ​ര​ണ സേ​ന​യി​ലെ മൂ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി തെ​ര​ച്ചി​ല്‍ ആ​രം​ഭി​ച്ച​ത്.
ലം​ഖാ​ഗ പാ​സ് എന്നത് ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ഉ​ത്ത​ര്‍​കാ​ശി ജി​ല്ല​യി​ലു​ള്ള ഹ​ര്‍​ഷി​ലി​നെ കി​ന്നോ​ര്‍ ജി​ല്ല​യി​ലെ ചി​ത്കു​ലു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന വ​ഴി​യാ​ണ് .