കോമഡി ചിത്രം ‘കനകം കാമിനി കലഹം’ ട്രെയിലര്‍ റിലീസ് ചെയ്തു. രതീഷ് ബാലകൃഷ്ണ പൊതുവാള്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ നിവിന്‍ പോളി, ഗ്രേസ് ആന്റണി, വിനയ് ഫോര്‍ട്ട് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് . പോളി ജൂനിയര്‍ പിക്ചേഴ്സിന്റെ ബാനറില്‍ നിവിന്‍ പോളിയാണ് നിര്‍മാണം.

സുധീഷ്, ജോയ് മാത്യു, ജാഫര്‍ ഇടുക്കി, ശിവദാസന്‍ കണ്ണൂര്‍, സുധീര്‍ പറവൂര്‍, രാജേഷ് മാധവന്‍,വിന്‍സി അലോഷ്യസ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. വിനോദ് ഇല്ലംപള്ളി ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. ചിത്രം നവംബര്‍ 12ന് ഡിസ്നി ഹോട്ട്സ്റ്റാറിലൂടെ റിലീസ് ചെയ്യും.