പി.കെ ശശിയെ പുകഴ്ത്തിയുള്ള മുന്‍ മുസ്ലിം ലീഗ് മുന്‍ നേതാവും ഇപ്പോള്‍ സിപിഎമ്മിലേക്ക് കൂറുമാറുകയും ചെയ്ത ഷഹന കല്ലടിയുടെ പ്രസംഗം വൈറലായതോടെ വിവാദമാകുന്നു.
ലീഗില്‍ നിന്ന് രാജിവച്ച്‌ സിപിഐഎമ്മില്‍ ചേര്‍ന്ന ഉടനെയാണ് ഷഹനയുടെ പരാമര്‍ശം.മണ്ണാര്‍ക്കാട്ടെ രാഷ്ട്രീയം തീരുമാനിക്കുന്നത് പി.കെ ശശിയാണെന്നാണ് ഷഹന കല്ലടി തുറന്നടിക്കുന്നത്. ഇത് മുസ്ലിം ലീഗില്‍ ഇരുന്നുകൊണ്ടുതന്നെ താന്‍ പറഞ്ഞിട്ടുണ്ടെന്നും ഷഹന പറഞ്ഞു.

താനിരുന്ന പാര്‍ട്ടിയിലെ ഉന്നത നേതാക്കള്‍ പാണക്കാട് തങ്ങള്‍മാരാണ്. മണ്ണാര്‍ക്കാട്ടെ ലീഗില്‍ തനിക്ക് തങ്ങള്‍മാരെ കാണാന്‍ കഴിഞ്ഞത് പി. കെ ശശിയിലാണ്. മണ്ണാര്‍ക്കാട്ടെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും കാര്യങ്ങള്‍ക്കായി ആശ്രയിക്കുന്നത് പി. കെ ശശിയെ ആണെന്നും ഷഹന പറയുന്നു.