കാ​ഞ്ഞി​ര​പ്പ​ള്ളി: ബു​ധ​നാ​ഴ്ച രാ​ത്രി​യു​ണ്ടാ​യ ശ​ക്ത​മാ​യ മ​ഴ​യി​ല്‍ നിരവധി വീടുകള്‍ തകര്‍ന്നു .പി​ച്ച​ക​പ്പ​ള്ളി​മേ​ട് മ​ല​യ​ടി​വാ​ര​ത്തി​ല്‍ ക​ര്‍ക്കാം​ത​ട​ത്തി​ല്‍ മ​നോ​ജിന്റെ വീ​ട് പൂ​ര്‍ണ​മാ​യി ത​ക​ര്‍ന്നു. കു​ടും​ബാം​ഗ​ങ്ങ​ളെ മാ​റ്റി​ പാര്‍പ്പിച്ചതിനാല്‍ ആ​ള​പാ​യ​മി​ല്ല. തൊ​ട്ടു മു​ക​ള്‍ഭാ​ഗ​ത്ത് താ​മ​സി​ക്കു​ന്ന വ​ട്ട​പ്പാ​റ ശാ​ന്ത​മ്മ​യു​ടെ വീ​ട് ഏ​തു​നി​മി​ഷ​വും താ​ഴെ​വീ​ഴു​മെ​ന്ന അ​വ​സ്ഥ​യി​ലാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം വ​ട്ട​ക​പ്പാ​റ അ​ജ്​​മ​ലി​െന്‍റ വീ​ട് പൂ​ര്‍ണ​മാ​യി മ​ണ്ണി​ടി​ച്ചി​ലി​ല്‍ ത​ക​ര്‍ന്നി​രു​ന്നു.

ഈ ​പ്ര​ദേ​ശ​ത്തെ വീ​ടു​ക​ളു​ടെ ഭി​ത്തി​ക​ള്‍ വി​ണ്ടു​കീ​റിയ അവസ്ഥയിലാണ് . ഭൂ​രി​ഭാ​ഗം ഭാ​ഗി​ക​മാ​യി ത​ക​ര്‍ന്നി​രി​ക്കു​ക​യാ​ണ്. ഇ​രു​പ​തോ​ളം കു​ടും​ബ​ത്തി​ലെ നൂ​റി​ല​ധി​കം അം​ഗ​ങ്ങ​ള്‍ നൂ​റു​ല്‍ഹു​ദാ സ്‌​കൂ​ളി​ലെ ദു​രി​ത​ശ്വാ​സ ക്യാ​മ്ബി​ലാ​ണ്. മ​ഴ ശ​ക്ത​മാ​യാ​ല്‍ താ​ഴ്ഭാ​ഗ​ത്ത് താ​മ​സി​ക്കു​ന്ന അ​മ്ബ​തോ​ളം വീ​ടു​ക​ള്‍ക്ക്​ ഭീ​ഷ​ണി​യാ​വും.