ജോജു ജോര്‍ജിന്റെ ജന്മദിനത്തിന് ആശംസകള്‍ അറിയിച്ചു കൊണ്ട് അദൃശ്യം ടീം സോളോ പോസ്റ്റര്‍ പുറത്തിറക്കി. ജുവിസ് പ്രൊഡക്ഷന്‍സ്​​, യു എ എന്‍ ഫിലിം ഹൗസ്, എ.എ.എ.ആര്‍ പ്രൊഡക്ഷന്‍സ് എന്നിവര്‍ സംയുക്തമായി നിര്‍മ്മിച്ച്‌ നവാഗതനായ സാക് ഹാരിസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് അദൃശ്യം. ജോജു ജോര്‍ജിനോടൊപ്പം നരേന്‍, ഷറഫുദ്ദീന്‍ , പവിത്ര ലക്ഷ്മി , ആത്മീയ രാജന്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തും. കായല്‍ ആനന്ദി ആദ്യമായി മലയാളത്തില്‍ അഭിനയിക്കുന്ന സിനിമയാണ്​ അദൃശ്യം.

തെന്നിന്ത്യയിലെ ഒട്ടനവധി താരങ്ങള്‍ അണിനിരക്കുന്ന ഈ ചിത്രം മലയാളം തമിഴ് എന്നീ ഭാഷകളിലാണ് ഒരുങ്ങുന്നത്. പ്രതാപ് പോത്തന്‍, ജോണ്‍ വിജയ്, മുനിഷ്​കാന്ത്, സിനില്‍ സൈന്‍യുദീന്‍ ,വിനോദിനി, അഞ്ജലി റാവു, ബിന്ദു സഞ്ജീവ്, തുടങ്ങിയവരും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളായുണ്ട്.

പാക്ക്യരാജ് രാമലിംഗം തിരക്കഥ ഒരുക്കിയ ഈ ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് പുഷ്​പരാജ് സന്തോഷ് ആണ്. രഞ്ജിന്‍ രാജ് സംഗീത സംവിധാനവും ഡോണ്‍ വിന്‍സന്റ് പശ്ചാത്തല സംഗീതവും ഒരുക്കും. ഇതേ ബാനറിന്റെ കീഴില്‍ സാക് ഹാരിസ് സംവിധാനം ചെയ്യുന്ന തമിഴ് ചിത്രത്തില്‍ പരിയേറും പെരുമാള്‍ ഫെയിം കതിറിനൊപ്പം നരേനും , കര്‍ണ്ണനില്‍ മികച്ച പ്രകടനം കാഴ്​ച്ചവെച്ച നട്ടി നടരാജനും അണിനിരക്കുന്നു