മുംബൈയില്‍ വന്‍തീപിടിത്തം. ലാൽബാഗ് ഏരിയയിലെ ഒരു ആഡംബര റസിഡൻഷ്യൽ ടവറിന്റെ 19-ആം നിലയിലാണ് തീ പടർന്നത്. സംഭവത്തിൽ ഒരാൾ മരിച്ചു. നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്. പതിനാല് ഫയർ എഞ്ചിനുകൾ സ്ഥലത്തുണ്ട്. രക്ഷാപ്രവർത്തനം തുടരുകയാണ്.

രക്ഷാപ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ മുംബൈ മേയർ കിഷോരി പെഡ്‌നേക്കറും മറ്റ് ഉന്നത ജില്ലാ ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്