റോസണ്‍ മാര്‍ഷല്‍ തര്‍ബര്‍ രചിച്ച്‌ സംവിധാനം ചെയ്യുന്ന ഒരു അമേരിക്കന്‍ ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് റെഡ് നോട്ടീസ്. ഇതില്‍ ഡ്വെയ്ന്‍ ജോണ്‍സണ്‍, ഗാല്‍ ഗാഡോട്ട്, റയാന്‍ റെയ്നോള്‍ഡ്സ് എന്നിവരാണ് പ്രധാന താരങ്ങള്‍. സെന്‍ട്രല്‍ ഇന്റലിജന്‍സ് (2016), സ്കൈസ്‌ക്രേപ്പര്‍ (2018) എന്നിവയ്ക്ക് ശേഷം ജോണ്‍സണും തര്‍ബറും തമ്മിലുള്ള മൂന്നാമത്തെ സഹകരണമാണിത്. യഥാര്‍ത്ഥത്തില്‍ യൂണിവേഴ്സല്‍ പിക്ചേഴ്സ് റിലീസ് ചെയ്യാന്‍ പോവുകയായിരുന്ന ചിത്രം നെറ്റ്ഫ്ലിക്സ് 2019 ജൂലൈ 8 ന് വിതരണാവകാശം സ്വന്തമാക്കി. ചിത്രം നവംബര്‍ 12, 2021 -ന് സിനിമ റിലീസ് ചെയ്യും.. ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി.

ലോകത്തെ ഏറ്റവും വലിയ പിടികിട്ടാപുള്ളികളെ വേട്ടയാടാനും പിടികൂടാനുമുള്ള ആഗോള മുന്നറിയിപ്പാണ് ഇന്റര്‍പോള്‍ പുറപ്പെടുവിച്ച റെഡ് നോട്ടീസ്. എഫ്ബിഐയുടെ മുന്‍നിര പ്രൊഫൈലര്‍ (ജോണ്‍സണ്‍) രണ്ട് കുറ്റവാളികളെ (ഗാഡോട്ട്, റെയ്നോള്‍ഡ്സ്) പിടികൂടാന്‍ ഇറങ്ങുന്നതും പിന്നീട് എന്ത് സംഭവിക്കുന്നുവെന്നുമാണ് ചിത്രം പറയുന്നത്.