ദുബായ്; ലോകത്തിലെ ഏറ്റവുംവലിയ നിരീക്ഷണചക്രം ദുബായില്‍ തുറന്നു.’ഐന്‍ ദുബായ്’ എന്നുപേരുനല്‍കിയ ഇതിന്റെ ഉദ്‌ഘാടനം ദുബായ് മീഡിയ കൗണ്‍സില്‍ ചെയര്‍മാന്‍ ശൈഖ് അഹമ്മദ് ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്‌തും നിര്‍വഹിച്ചു.

ദുബായ്‌ നഗരത്തിന്റെ ഭംഗി ആകാശത്തുനിന്ന് ആസ്വദിക്കാനുള്ള അവസരമാണിത് തുറന്നിടുന്നത്. 48 കാബിനുകളാണ് ഇതില്‍ ഒരുക്കിയിട്ടുള്ളത്. ഒരുതവണ ചക്രം ഉയര്‍ന്നുതാഴുന്നതിന് 38 മിനിറ്റെടുക്കും. ഒരേസമയം, 1750 പേര്‍ക്ക് ഇതിലിരുന്ന് കാഴ്ചകള്‍ കാണാം.

ലോകത്തിലെ ഏറ്റവുംവലിയ രണ്ട് ക്രെയിനുകളാണ് ചക്രക്കാലുകള്‍ക്ക് കരുത്തുപകരുക. 11,200 ടണ്‍ ഉരുക്ക് ഇതിന്റെ നിര്‍മിതിക്കായി ഉപയോഗിച്ചിട്ടുണ്ട്. ഈഫല്‍ ടവര്‍ നിര്‍മാണത്തിന്‌ ഉപയോഗിച്ചതിനേക്കാള്‍ 33 ശതമാനം അധികമാണിത്.