തിരുവനന്തപുരം മീനാങ്കലിൽ മലവെള്ളപ്പാച്ചിൽ. ഒരു വീട് പൂർണമായി തകരുകയും നിരവധി വീടുകൾക്ക് കേടുപാട് സംഭവിക്കുകയും ചെയ്തു. ഇവിടുന്ന് പ്രദേശവാസികളെ ഒഴിപ്പിക്കുകയാണ്. മീനാങ്കൽ ട്രൈബൽ സ്കൂളിലേക്കാണ് പ്രദേശവാസികളെ മാറ്റുന്നത്.

ജില്ലയിലെ മലയോര മേഖലകളിൽ ഇന്ന് രാവിലെ മുതൽക്ക് തന്നെ മഴയുണ്ടായിരുന്നു. ഉച്ചകഴിഞ്ഞ് മഴ ശക്തമായതിനെ തുടർന്നാണ് മീനാങ്കലിൽ മലവെള്ളപ്പാച്ചിൽ ഉണ്ടായത്. 10ലധികം വീടുകളും ഒരു അങ്കൻവാടിയും ഭാഗികമായി തകർന്നു. നെടുമങ്ങാട് തഹസിൽദാരുടെ നേതൃത്വത്തിലുള്ള സംഘം പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.