ഇംഗ്ലീഷ് ഭീമന്മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ക്രിക്കറ്റിലും ഒരു കൈ നോക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഉടമകളായ ഗ്ലേസേഴ്സ് അടുത്ത സീസണില്‍ ഒരു ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഫ്രാഞ്ചൈസി വാങ്ങാന്‍ താല്‍പര്യം കാണിച്ചതായി ടൈംസ് ഓഫ് ഇന്ത്യ ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ കായിക സ്ഥാപനങ്ങളിലൊന്നാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ക്ലബ്ബിന്റെ വാല്യൂ ഏകദേശം 4.2 ബില്യണ്‍ ഡോളറാണ്.